ശ്രീശൈലം ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും ജോലിയും പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

New Update

publive-image

ഹൈദരാബാദ്: ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും കുടുംബാംഗങ്ങളിലൊരാള്‍ക്ക് ജോലിയും നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പറഞ്ഞു. അപകടത്തില്‍ മരിച്ച ഡെപ്യൂട്ടി എഞ്ചിനീയറുടെ കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കും.

Advertisment

വ്യാഴാഴ്ച രാത്രി ശ്രീശൈലത്തെ പ്ലാന്റിലുണ്ടായ തീ പിടിത്തത്തില്‍ ഒമ്പത് പേരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Advertisment