മലയാളി യുവതിക്ക് വിദേശത്ത് ക്രൂരപീഡനം; ഭർത്താവ് രാസവസ്തു കുടിപ്പിച്ചു; അന്നനാളവും ശ്വാസനാളവും കരിഞ്ഞു, സംസാരശേഷി നഷ്ടപ്പെട്ടു; ജീവൻ നിലനിർത്തുന്നത് കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തോടെ

New Update

കൊച്ചി: വിദേശത്ത് ഭര്‍ത്താവിന്റെ ക്രൂരതക്കിരയായി ‌ചോറ്റാനിക്കര സ്വദേശിയായ യുവതി. മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തിയ യുവതി നിയമസഹായം തേടുന്നു. കൊച്ചി ഇൻഫോപാർക്കിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായിരുന്ന ശ്രുതി ഇപ്പോൾ ജീവൻ നിലനിർത്തുന്നത് കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തോടെയാണ്. പൊലീസിനും സംസ്ഥാന വനിതാകമ്മിഷനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.

Advertisment

publive-image

വിവാഹശേഷം രണ്ട് വര്‍ഷം മുന്‍പാണ് തൃശൂര്‍ സ്വദേശിയായ ഭര്‍ത്താവിനൊപ്പം ശ്രുതി കാനഡയിലേക്ക് പോയത്. ലഹരിക്ക് അടിമയായിരുന്ന ഭര്‍ത്താവ് ശ്രുതിയ്ക്കും നിര്‍ബന്ധപൂര്‍വം ലഹരി നല്‍കി. ഇതിനെ എതിര്‍ക്കുമ്പോള്‍ ക്രൂരമായുള്ള മര്‍ദനവും പതിവായിരുന്നു.

ലഹരി ഉപയോഗിക്കാന്‍ വിസമ്മതിച്ചപ്പോള്‍ കഴിഞ്ഞ മേയ് 14ന് പൈപ്പുകളിലെ മാലിന്യം നീക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ബലം പ്രയോഗിച്ച് വായില്‍ ഒഴിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ശ്രുതി അഞ്ച് മാസത്തോളം കാനഡയില്‍ ചികിത്സയിലായിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ 12നാണ് മാതാപിതാക്കള്‍ നാട്ടിലെത്തിച്ചത്. അന്നനാളവും ശ്വാസനാളവും കരിച്ചു കളഞ്ഞ രാസവസ്തു സംസാരശേഷിയും നഷ്ടമാക്കി.

ഭര്‍ത്താവിന്റെ ക്രൂരതയ്ക്കെതിരെ ചോറ്റാനിക്കര പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു. കാനഡയിലെ ആശുപത്രിയില്‍ വച്ച് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ഡോക്ടര്‍മാരെ ശ്രുതി അറിയിച്ചത്.

ഇക്കാര്യം ചൂണ്ടികാട്ടിയാണ് തുടര്‍നടപടിക്ക് പൊലീസ് മടിക്കുന്നത്. എന്നാല്‍ ഭര്‍ത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് അപ്പോള്‍ അങ്ങനെ പറയേണ്ടി വന്നതെന്ന് പിതാവ് പറയുന്നു.

murder attempt
Advertisment