അച്ഛനും അമ്മയും പിരിഞ്ഞതില്‍ സന്തോഷമാണ്, ആവേശമാണ് അന്ന് തോന്നിയത്: ശ്രുതി ഹസന്‍

author-image
ഫിലിം ഡസ്ക്
New Update

തന്റെ മാതാപിതാക്കളായ കമല്‍ഹാസനും സരികയും വേര്‍പിരിഞ്ഞതില്‍ സന്തോഷമായിരുന്നെന്ന് നടി ശ്രുതി ഹാസന്‍. 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് 2004ല്‍ ആണ് കമല്‍ഹാസനും സരികയും വേര്‍ പിരിഞ്ഞത്.

Advertisment

publive-image

മാതാപിതാക്കളുടെ വിവാഹമോചനം ഒരു കുട്ടിയെന്ന നിലയില്‍ തന്നെ നിരാശയിലേക്ക് തള്ളി വിട്ടിട്ടില്ല എന്ന് നടി പറയുന്നു. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതാണ് നല്ലത്.

രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലേ നല്ലത്. അവര്‍ വേര്‍പിരിഞ്ഞതില്‍ തനിക്ക് സന്തോഷമായിരുന്നു. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ ആവേശമാണ് തോന്നിയത്.

താന്‍ അച്ഛനോട് കൂടുതല്‍ ആത്മബന്ധം കാത്തു സൂക്ഷിക്കുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ രണ്ടു പേരും അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്നു. അവര്‍ ഒരുമിച്ച് ഉണ്ടായിരുന്നതിനേക്കാള്‍ നല്ല ജീവിതമാണ് ഇപ്പോള്‍ ഇരുവരും നയിക്കുന്നത് എന്ന് ശ്രുതി സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

sruthi hasan
Advertisment