എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ സാഹിത്യോത്സവ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

മുള്ളേരിയ : എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ സാഹിത്യോത്സവ് ഓൺ ലൈനിൽ തുടക്കമാമായി.
സെപ്തംബർ 18,19, 20 വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് സാഹിത്യോത്സവ് നടക്കുക.
ലോകമെമ്പാടും സമാനതകളില്ലാത്ത പരീക്ഷണമായി കൊവിഡ് മഹാമാരിയിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തിൽ പ്രത്യാശയുടെയും നന്മയുടെയും സന്ദേശമാണ് കലാ സാഹിത്യങ്ങളിലൂടെ സമൂഹത്തിന് നൽകാൻ കഴിയുക.

Advertisment

publive-image

അതിജീവനത്തിന്റെ പാതയിൽ കരുത്തു പകരാൻ വിദ്യാർഥിമനസുകൾക്ക് ആർജവവും, കരുത്തും, നേടിയെടുക്കുകയാണ് സാഹിത്യോത്സാവിലൂടെ.കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഇത്തവണ മത്സരങ്ങൾ നടക്കുക.

അഞ്ച് സെക്ടറുകളിലെ 34 യൂണിറ്റുകളിൽ നിന്നായി ഇരുനൂറ് പ്രതിഭകളാണ് മാറ്റുരക്കുക. ഡിവിഷൻ ജേതാക്കൾ ജില്ലാ മത്സരങ്ങൾക്ക് യോഗ്യത നേടും. സർക്കാരിൻറെയും ആരോഗ്യവകുപ്പിന്റെയും കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാകും മത്സരങ്ങൾ നടക്കുക എന്ന് നേതാക്കൾ അറിയിച്ചു.

ഉദ്ഘാടന സംഗമത്തില്‍ സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ ഖലീൽ സലാഹ് പ്രാർത്ഥന നടത്തി
സാഹിത്യോത്സവ് ചെയർമാൻ ഉമൈർ ഹിമമി സഖാഫി അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകൻ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു.
.
സയ്യിദ് ജലാലുദ്ധീൻ തങ്ങൾ,ജമാൽ സഖാഫി ആദൂർ,ശകീർ എം ടി പി,ഹസൈനാർ മിസ്ബാഹി, തുടങ്ങിയ നേതാക്കൾ സംസാരിച്ചു.സുബൈർ ബാഡൂർ,ശംസീർ സൈനി,ഉമർ സഖാഫി പള്ളത്തൂർ,സൂഫി മദനി കൊമ്പോട്,ഹരീസ് ഹിമമി പരപ്പ,റസാഖ് സഖാഫി പള്ളങ്കോട്,മജീദ് ഫാളിലി,ഹാരിസ് സഖാഫി കൊമ്പോട്,സഫ്വാൻ ഹിമമി സഖാഫി ആദൂർ,അശ്രഫ് സഖാഫി പള്ളപ്പാടി,റാഫി കാനക്കോട്, തുടങ്ങിയ ജില്ല, സോൺ, ഡിവിഷൻ നേതാക്കൾ സംബന്ധിച്ചു.സാഹിത്യോത്സവ് കൺവീനർ ജുനൈദ് ഹിമമി അൽ ഹാദി സ്വാഗതവും ഡിവിഷൻ സെക്രട്ടറി ഇർഷാദ് മയ്യളം നന്ദിയും പറഞ്ഞു.

ssf mulleri
Advertisment