മാര്‍ച്ച്‌ 17ന് ആരംഭിക്കാനിരുന്ന എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും: ഏപ്രിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപക സംഘടനയായ സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി.

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, March 2, 2021

തിരുവനന്തപുരം: മാർച്ച്‌ 17ന് ആരംഭിക്കാനിരുന്ന എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റിയേക്കും. ഏപ്രിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപക സംഘടനയായ സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സർക്കാരിന് കത്ത് നൽകി.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാലും തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് കെഎസ്ടിഎയുടെ ആവശ്യം.

അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളതിനാൽ പരീക്ഷയ്ക്ക് വിദ്യാർഥികൾക്ക് പഠന സഹായ പിന്തുണ നൽകുന്നതിന് പരിമിതികളുണ്ടെന്നാണ് കെഎസ്ടിഎ ചൂണ്ടിക്കാണിക്കുന്നത്. ഇതുകൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്ന് കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ പറഞ്ഞു.

×