തിരുവനന്തപുരം ഹയര്‍ സെക്കന്‍ററി, എസ്‌എസ്‌എല്‍സി പരീക്ഷ തെരഞ്ഞെടുപ്പിന്‍റെ പേരില്‍ മാറ്റിവെക്കാന്‍ നീക്കം.
/sathyam/media/post_attachments/KDRMO3KyiYRQA8B6P7Fk.jpg)
പരീക്ഷകള്‍ മാറ്റിവെക്കണമെന്ന കെഎസ്ടിഎയുടെ ആവശ്യം പരിഗണിച്ചാണ് നീക്കം. ഏപ്രില്‍ - മെയ് മാസങ്ങളിലെ കൊടുംചൂടിലേക്ക് പരീക്ഷകള്‍ മാറ്റി വെക്കുന്നത് അശാസ്ത്രീയമാണെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.
മാര്‍ച്ച് 17ന് ആരംഭിക്കാന്‍ തീരുമാനിച്ച എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റാനാണ് നീക്കം നടത്തുന്നത്. കോവിഡ് വ്യാപനത്തിന്‍റെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും പേരിലാണ് മാറ്റം. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകള്‍ വര്‍ധിക്കാനുള്ള സാഹചര്യവും ഏപ്രില്‍, മെയ് മാസങ്ങളിലെ കനത്ത ചൂടും ചൂണ്ടിക്കാട്ടി പരീക്ഷകള്‍ മാറ്റുന്നതിനെ വിമര്‍ശിക്കുകയാണ് അധ്യാപകര്‍.
നിശ്ചയിച്ച ദിവസം പരീക്ഷകള്‍ നടന്നില്ലെങ്കില്‍ എല്ലാം അവതാളത്തിലാവുമെന്ന് വിദ്യാര്‍ഥികളും ആശങ്കപ്പെടുന്നു. അടുത്ത വര്‍ഷത്തെ പ്രവേശന നടപടികളെയും അത് ബാധിക്കും.