മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തല്‍ ! സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ തുടരും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, April 19, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തല്‍. സ്കൂളുകളില്‍ മൈക്രോ പ്ലാന്‍ നടപ്പാക്കുന്നെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഓരോ സ്കൂളിന്റെയും സാഹചര്യമനുസരിച്ച് കോവിഡ് സുരക്ഷ ക്രമീകരിക്കും. എസ്എസ്എല്‍സിക്ക് ഇനി നാലു പരീക്ഷകളും പ്ലസ് ടുവിന് വിവിധ ബ്രാഞ്ചുകളിലായി നാലു ദിവസത്തെ പരീക്ഷകളുമാണ് അവശേഷിക്കുന്നത്.

×