എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Monday, April 19, 2021

പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ. പത്തനംതിട്ട മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്കൂൾ പ്രധാനാധ്യാപകൻ എസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇന്ന് രാവിലെ നടന്ന കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് 10.30നാണ് ഇദ്ദേഹം വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

ഗ്രൂപ്പ് അംഗങ്ങളിൽ തന്നെ ചിലർ, സ്ക്രീൻ ഷോർട് എടുത്തു മേലധികാരികൾക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ, വിഷയത്തെക്കുറിച്ച് പരിശോധിച്ചാണ് നടപടിയെടുത്തത്. ഡിഡിഇ സ്കൂളിൽ എത്തി വിവരങ്ങൾ അന്വേഷിച്ചു. പ്രധാന അധ്യാപകന്റെ ഫോൺ ഇന്റലിജൻസ് പിടിച്ചെടുത്തു.

×