തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ ഈ മാസം പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി. എസ്.എസ്.എല്‍.സി പരീക്ഷ ഫലം ജൂലൈ 15നകം പ്രസിദ്ധീകരിക്കും. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ഫലം ജൂലൈ അവസാനത്തിലും പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിയ സാഹചര്യത്തില്‍ നിരന്തര മൂല്യനിര്‍ണയത്തിന് (സി.ഇ) നല്കിയ മാര്‍ക്കിന് ആനുപാതികമായി പകരം മാര്‍ക്ക് നല്‍കും. അതേസമയം മറ്റ് എഴുത്തുപരീക്ഷകള്‍ക്ക് ഹാജരാകാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് സി.ഇ മാര്‍ക്കുണ്ടെങ്കിലും ഐ.ടിക്ക് മാര്‍ക്ക് നല്‍കില്ല. ഇവര്‍ സേ പരീക്ഷ എഴുതുന്ന ഘട്ടത്തില്‍ സി.ഇ മാര്‍ക്കിന് ആനുപാതികമായി ഐ.ടി പരീക്ഷക്ക് മാര്‍ക്ക് നല്‍കും.