പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. ദാരുണമായി കൊല്ലപ്പെട്ടത് തലയോലപ്പറമ്പ് സ്വദേശിനി, കൊല നടത്തിയത് കൂത്താട്ടുകുളം സ്വദേശിയായ സഹപാഠി

New Update

publive-image

പാലാ : പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശിയായ സഹപാഠിയാണ് കൊല നടത്തിയത്.

Advertisment

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയായ സഹപാഠി അഭിഷേക്‌
ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബ്ലേഡ് ഉപയോഗിച്ചാണ് ഇയാള്‍ ലിബിനയുടെ കഴുത്തറുത്തത്.

publive-image

ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം.  പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ അഭിഷേക്‌ പെണ്‍കുട്ടിയെ ആക്രമിക്കുകയും കഴുത്ത് ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ആയിരുന്നു. പ്രതിയെ പാലാ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം മരിയന്‍ മെഡിക്കല്‍ സെന്ററില്‍.

st thomas college
Advertisment