ഹരിയാനയില്‍ കര്‍ഷക നേതാക്കള്‍ കയറിയ വേദി തകര്‍ന്നു; രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെയുള്ളവര്‍ താഴേക്ക് വീണു; വീഡിയോ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, February 3, 2021

ന്യൂഡല്‍ഹി: ഹരിയാനയിലെ ജിന്ദില്‍ കിസാന്‍ മഹാപഞ്ചായത്തിനിടെ കര്‍ഷക നേതാക്കള്‍ കയറിയ വേദി തകര്‍ന്നുവീണു. കര്‍ഷക നേതാവായ രാകേഷ് ടികായത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സ്‌റ്റേജ് തകര്‍ന്നുവീണത്.

രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നവര്‍ താഴേക്ക് വീണു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സ്‌റ്റേജ് തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ വലിയ ജനക്കൂട്ടത്തെ ടിക്കായത്ത് അഭിസംബോധന ചെയ്യാൻ തുടങ്ങുമ്പോഴാണു സമ്മേളന വേദി താഴേക്കു പതിച്ചത്.

പ്രസംഗം കേൾക്കാനായി താഴെയിരുന്നവർ ഞെട്ടലോടെ ചാടിയെഴുന്നേൽക്കുന്നതും വീഡിയോയിൽ കാണാം. ഹരിയാനയിലെ ഖാപ് പഞ്ചായത്ത് ആണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. ടിക്കായത്ത് ഉൾപ്പെടെ നിരവധി കർഷക നേതാക്കളാണ് എത്തിയിരുന്നത്.

×