New Update
/sathyam/media/post_attachments/2ipt35nbKayTbXaiDQ4d.jpg)
ചെന്നൈ: ഭാര്യയുടെ വേർപാടിൽ വിങ്ങിപ്പൊട്ടിയ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ഒ. പനീര്‍ശെല്‍വത്തെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. എന്റെ സഹോദരന്റെ കുടുംബത്തിന്റെ നഷ്ടത്തിൽ ഒപ്പം നിൽക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.
Advertisment
പനീര്‍ശെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി ഹൃദയാഘാതത്തെ തുടർന്ന് ഇന്നു രാവിലെയാണ് അന്തരിച്ചത്. ഉദരരോഗത്തെ തുടർന്നു രണ്ടാഴ്ചയോളമായി ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us