/sathyam/media/post_attachments/3ALaZgrK53pUOXRIrcLu.jpg)
പാലാ: ആദിവാസികൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫ. സ്റ്റാൻ സ്വാമിയുടെ മരണം രക്ത സാക്ഷിത്വമെന്ന് മാർ ജേക്കബ് മുരിക്കൻ. ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ്
രൂപത സമിതി പാലാ കുരിശുപള്ളിക്കവലയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിക്കയായി രുന്നു മാർ ജേക്കബ് മുരിക്കൻ. ഭരണകർത്താക്കളുടെയും ഖനി മാഫിയയുടെയും ഗൂഡലോചനയുടെ അനന്തര ഫലമാണ് ഫാ. സ്റ്റാൻ സ്വാമിയുടെ ജയിൽ വാസവും മരണവും.ഇത് കടുത്ത മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും നീതി നിഷേധമാണെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുകയും ശിക്ഷിക്കുയും ചെയ്യണമെന്ന് കത്തോലിക്ക കോൺഗ്രസ് രൂപത സമിതി ആവശ്യപ്പെട്ടു.
രൂപതാ പ്രസിഡൻറ് ഇമ്മാനുവേൽ നിധീരി അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ ധർണയിൽ ഡയറക്ടർ റവ.ഫാ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം,ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, സഭാ വക്താവ് സാജു അലക്സ്, അഡ്വ ജോൺസൺ വീട്ടിയാങ്കൽ, തുടങ്ങിയവർ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us