Advertisment

ഭിമ കൊറേഗാവ്; 83 കാരനായ ഫാ സ്റ്റാന്‍ സ്വാമിക്ക് എന്തുകൊണ്ട് സ്‌ട്രോ നല്‍കിയില്ല; എന്‍ഐഎ നിരത്തുന്ന 10 കാരണങ്ങള്‍

New Update

ഭിമ കൊറേഗാവ് കേസില്‍ കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത ഗോത്രാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍സ്വാമിക്ക് ജയിലില്‍ സ്‌ട്രോയും സിപ്പറും നല്‍കാത്തതിന് 10 കാരണങ്ങള്‍ നിരത്തി എന്‍ഐഎ. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ തീവ്രത അനുഭവിക്കുന്ന തനിക്ക് സ്‌ട്രേയും സിപ്പറും നല്‍കുന്നില്ലെന്ന് സ്റ്റാന്‍ സ്വാമി കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് എന്‍ഐഎയുടെ വാര്‍ത്താക്കുറിപ്പ്. സ്‌ട്രോയും സിപ്പറും തങ്ങള്‍ എടുത്തില്ലെന്നാണ് എന്‍ഐഎയുടെ പ്രധാന വാദം.

Advertisment

publive-image

എന്‍ഐഎയുടെ വാദങ്ങള്‍ ഇങ്ങനെ:

സ്റ്റാന്‍സ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ളപ്പോഴാണ് ആരോപിക്കുന്ന ഈ സംഭവം ഉണ്ടായത്. അത് മഹാരാഷ്ട്ര സര്‍ക്കാരിന് കീഴിലുളള ജയില്‍ വകുപ്പിന്റെ ചുമതലയാണ്. തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സ്റ്റാന്‍സ്വാമിയുടെ സിപ്പറും സ്‌ട്രോയും എന്‍ഐഎ പിടിച്ചെടുത്തുവെന്നും അത് നല്‍കാന്‍ കോടതി 20 ദിവസത്തെ സമയം അനുവദിച്ചു എന്നതും തെറ്റായ റിപ്പോര്‍ട്ടുകളാണ്. എന്‍ഐഎ അങ്ങനെ എന്തെങ്കിലും കണ്ടെടുക്കുകയോ മറുപടി നല്‍കാന്‍ 20 ദിവസത്തെ സമയം കോടതി അനുവദിക്കുകയോ ചെയ്തിട്ടില്ല.

അറസ്റ്റ് ചെയ്തതിന് ശേഷം സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിന് ശേഷം അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒരു മാസം കഴിഞ്ഞാണ് സ്റ്റാന്‍ സ്വാമി ആ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കുന്നത് എന്ന് എന്‍ഐ ആരോപിച്ചു. 26ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. ഈ മറുപടി എന്‍ഐഎ 26ന് തന്നെ കോടതില്‍ നല്‍കിയിരുന്നുവെന്നും അന്വേഷണ ഏജന്‍സി അവകാശപ്പെടുന്നു.

നാല് ആഴ്ചയിലേറെയായി സ്റ്റാന്‍ സ്വാമി പാര്‍ക്കിന്‍സണ്‍ രോഗ ചികിത്സയുടെ ഭാഗമായി സിപ്പറും സ്‌ട്രോയും ആവശ്യപ്പെടുന്നത്. കോടതിയെ ഇക്കാര്യം അറിയിച്ചപ്പോള്‍ എന്‍ഐഎക്ക് മറുപടി നല്‍കാന്‍ 20 ദിവസത്തെ സമയം അനുവദിക്കുകയായിരുന്നു.

beema coragov case stanswamy
Advertisment