എത്താന്‍ കഴിയില്ലെന്ന് എംപിമാര്‍; ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ ജൂണ്‍ മൂന്നിന് ചേരാനിരുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം മാറ്റിവച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, June 1, 2020

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ സാഹചര്യം അടക്കമുള്ളവ വിലയിരുത്താന്‍ ജൂണ്‍ മൂന്നിന് ചേരാനിരുന്ന ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം മാറ്റിവച്ചു.

നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹിയിലെത്താന്‍ കഴിയില്ലെന്ന് അംഗങ്ങളായ എംപിമാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം മാറ്റിയത്.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ ഡെപ്യൂട്ടി ലീഡറുമായ ആനന്ദ് ശര്‍മ്മയാണ് യോഗം വിളിച്ചത്. എന്നാല്‍ യാത്ര ബുദ്ധിമുട്ടായതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തണമെന്ന് എംപിമാര്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ നിലവിലെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യസഭാ സെക്രട്ടേറിയറ്റ് ഇതിനെ എതിര്‍ത്തതോടെ യോഗം മാറ്റുകയായിരുന്നു.

×