ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയ ശേഷം 300ൽ പരം കേസുകൾക്ക് ഹാജരാകാൻ സ്വകാര്യ അഭിഭാഷകർക്കായി ചെലവഴിച്ചത് 12.22 കോടി രൂപ !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, November 8, 2019

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയ ശേഷം 300ൽ പരം കേസുകൾക്ക് ഹാജരാകാൻ സ്വകാര്യ അഭിഭാഷകർക്കായി സർക്കാർ ചെലവഴിച്ചത് 12.22 കോടി രൂപ. ​കേസിന്റെ പ്രാധാന്യം അനുസരിച്ച് വിഷയത്തിൽ വൈദഗ്ധ്യമുളള അഭിഭാഷകരെ നിയോഗിക്കാറുണ്ട്.

എന്നാൽ ഷുഹൈബ് വധ കേസിൽ സിപിഎം അനുഭാവികളെ രക്ഷിക്കാൻ ഫീസിനത്തിൽ സർക്കാർ 34 ലക്ഷം രൂപ ചെലവഴിച്ചത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ മറ്റ് സ്വകാര്യ അഭിഭാഷകർക്ക് ഫീസിനത്തിൽ സർക്കാർ നൽകിയ തുകയുടെ കണക്കുകൾ 

സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി നൽകിയ ഹർജിക്കെതിരെ വാദിക്കാൻ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാറിന് ഫീസ് 1.20 കോടി രൂപ.

സീനിയർ അഭിഭാഷകൻ വിജയ് ഹൻസാരിയ 76.82 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട ഒരു കേസിൽ 64.40 ലക്ഷം രൂപനൽകി.

മറ്റൊരു കേസിൽ ഹരേൻ പി റാവലിനു 64 ലക്ഷം രൂപയും സർക്കാർ പൊതു ഖജനാവിൽ നിന്ന് അനുവദിച്ചെന്നാണ് കണക്കുകൾ.

രണ്ട് കേസുകൾക്ക് പല്ലവ് സിസോദിയയ്ക്കു 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

×