സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകൾ വെട്ടിക്കുറച്ചു

ന്യൂസ് ബ്യൂറോ, മുംബൈ
Tuesday, April 7, 2020

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് – ബേസിഡ് ലെൻഡിം​ഗ് റേറ്റ്) നിരക്കുകൾ വെട്ടിക്കുറച്ചു. ഏപ്രിൽ 10 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഒരു വർഷത്തെ കാലവധിയുളള എംസിഎൽആർ നിരക്കിൽ 35 ബേസിസ് പോയിന്റ്സിന്റെ (ബി‌പി‌എസ്) കുറവാണ്വരുത്തിയിരിക്കുന്നത്.

ഭവന വായ്പകൾ പോലെ എം‌സി‌എൽ‌ആർ-ലിങ്ക്ഡ് ഫ്ലോട്ടിംഗ് റേറ്റ് വായ്പ എടുത്തിട്ടുളള എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് ഈ നീക്കം ഗുണം ചെയ്യും. ഇവരുടെ പലിശ നിരക്കുകൾ കുറയും.

2020 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു വർഷത്തെ എംസി‌എൽ‌ആർ 7.75 ശതമാനത്തിൽ നിന്ന് പ്രതിവർഷം 7.40 ശതമാനമായി കുറയുമെന്ന് എസ്‌ബി‌ഐ പ്രസ്താവനയിൽ പറഞ്ഞു.

×