ജീവിതച്ചെലവിനായി മാലമോഷണം; ഒടുവില്‍ പ്രണയിച്ച് ഒളിച്ചോടിയ കമിതാക്കള്‍ പൊലീസിന്‍റെ വലയില്‍

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

പെരിന്തല്‍മണ്ണ : ബൈക്കിലെത്തി സ്ത്രീയുടെ മാല കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും പിടിയില്‍. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി ചെമ്പ്രത്ത് വീട്ടില്‍ ശ്രീരാഗും (23) കാമുകിയുമാണ് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്.

Advertisment

publive-image

23-ന് വൈകീട്ടായിരുന്നു സംഭവം. പരാതിക്കാരിയില്‍നിന്നുള്ള വിവരങ്ങളും ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചും പോലീസിന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ശേഖരിച്ചുമായിരുന്നു അന്വേഷണം. സഞ്ചരിച്ച ബൈക്കിനെക്കുറിച്ചും പ്രതികളെക്കുറിച്ചും ഇതിലൂടെ സൂചന ലഭിച്ചു. വാടകക്കാറില്‍ പ്രതികള്‍ വയനാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായ വിവരത്തെത്തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പെണ്‍കുട്ടിയുമായി പ്രണയത്തിലായി വീടുവിട്ടിറങ്ങേണ്ടി വന്നതോടെ ജീവിതച്ചെലവിനും വാഹനം വാങ്ങുന്നതിനും കണ്ടെത്തിയ മാര്‍ഗമാണ് മാലപൊട്ടിക്കലെന്നും പ്രതി പറഞ്ഞതായി അന്വേഷണസംഘം അറിയിച്ചു. ബൈക്കിന്റെ പിന്നിലുണ്ടായിരുന്നത് കാമുകിയായിരുന്നെന്നും പണമുണ്ടാക്കാന്‍ ഇരുവരും ആലോചിച്ച്‌ കണ്ടെത്തിയ മാര്‍ഗമാണ്‌ മാലപൊട്ടിക്കലെന്നും പ്രതി പോലീസിനോട് പറഞ്ഞു.

മലപ്പുറത്തെ ഒരു ജൂവലറിയില്‍ വിറ്റ മാല പ്രതിയുടെ സാന്നിധ്യത്തില്‍ പോലീസ് കണ്ടെടുത്തു. സമാന പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ശ്രീരാഗിനെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.

steel case accused arrest
Advertisment