കിയാര കൊടുങ്കാറ്റില്‍ വിമാനത്തിന്റെ പറന്നിറങ്ങല്‍ ശ്രമം: റണ്‍വെയിലിറങ്ങാനാവാതെ വിമാനം: വീഡിയോ വൈറൽ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, February 14, 2020

ലണ്ടന്‍: യൂറോപ്പില്‍ അഞ്ഞടിക്കുന്ന കിയാര കൊടുങ്കാറ്റില്‍ നൂറുകണക്കിന് വിമാനങ്ങളും ട്രെയിനുകളുമാണ് റദ്ദാക്കിയിരിക്കുന്നത്. ഞായറാഴ്ച, ബിര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചിട്ടും നടക്കാതെ മടങ്ങാന്‍ സ്റ്റോബാര്‍ട്ട് വിമാനത്തിന്‍റെ ക്യാപ്റ്റന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. നേരത്തേതന്നെ ശക്തമായ കാറ്റുകൊണ്ട് പ്രസിദ്ധമാണ് ഈ വിമാനത്താവളം.

കിയാര ശക്തമാകുന്നതിനിടെ വിമാനതാവളത്തിലുണ്ടായ അതിനാടകീയമായ നിമിഷങ്ങളുടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. റണ്‍വെയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലാന്‍റിംഗ് സാധ്യമാകാതെ വിമാനവുമായി പൈലറ്റ് മടങ്ങുകയായിരുന്നു. ബെല്‍ഫാസ്റ്റില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. വളരെ ബുദ്ധിപരമായ നീക്കമെന്നും എന്നാല്‍ യാത്രക്കാര്‍ക്ക് നെഞ്ചിടിപ്പ് ഉയര്‍ന്ന നിമിഷമായിരിക്കുമെന്നുമാണ് ആളുകള്‍ വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്.

×