Advertisment

"സഫലമാകുമോ ഈ സ്വപ്നം "

author-image
സത്യം ഡെസ്ക്
Updated On
New Update

എന്തോ ഉച്ചത്തിലുള്ള സംഭാഷണമാണ് അവളെ ഉണർത്തിയത് . ലൈറ്റിട്ട് നോക്കിയപ്പോൾ ശശിയേട്ടൻ കട്ടിലിൽ എഴുന്നേറ്റിരുന്ന് എന്തൊക്കെയോ പിച്ചും പേയും പറയുന്നതാണ് സുകന്യ കണ്ടത് . ക്ലോക്കിൽ സമയം നോക്കിയപ്പോൾ പുലർച്ച അഞ്ചര ആയിട്ടേയുള്ളു .കുറച്ച് നേരം അവനെ നോക്കി . അവൻ ഒന്നും അറിയുന്നില്ല .എന്തൊക്കെയോ നിർദ്ദേശങ്ങൾ ആർക്കൊക്കെയോ കൊടുക്കുന്നു . ബക്കർ ,നസീർ , സോബി , താഹിർ ഓരോ പേരുകൾ ഉച്ചരിച്ച് എന്തൊക്കെയോ സംസാരിക്കുന്നു .

ദൈവമേ വട്ടായോ , ജോലി ഇല്ലാതെ ഇരുന്നതിൽ മാനസിക വിഭ്രാന്തി വല്ലതും ...ഹേ ഏട്ടന് അങ്ങനൊന്നും വരില്ല ....സ്വയം ആശ്വസിച്ചു .

Advertisment

publive-image

'ഏട്ടാ എന്ത് പറ്റി.....'

' എന്ത് ?, എന്താപ്പാ ഉണ്ടായത് ?.'.

പിന്നെ രണ്ട് പേരും ചിരിയോട് ചിരി ...

ചിരി അവസാനിക്കുന്നതിന് മുൻപ് തന്നെ അവൻ അവളോട് പറഞ്ഞു .

'ജൂലൈ മൂന്നാവട്ടെ നിന്റെ കളിയാക്കലുകളൊക്കെ മാറും' .

'എന്താപ്പോ ജൂലൈ മൂന്നിന് . വല്ല ലോട്ടറിയും അടിക്കുമോ ?'.

' അടിക്കും ....'.

അവൾ വീണ്ടും കിടന്നുറങ്ങി . രാവിലെ ജോലിക്ക് പോകേണ്ടതാണ് .

അവന് കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല . മാനസിക വിഭ്രമത്തിലായിരുന്നു . ജോലി നഷ്ട്ടമായിട്ട് നൂറ് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു . പ്രതീക്ഷകൾ അസ്തമിക്കുമോ എന്നറിയാതെ വീണ്ടും നീണ്ട അവധിതന്നെ . ഗൾഫിലെ ഈവന്റുകൾക്ക് ചലനമില്ല . എല്ലായിടത്തും ശ്‌മശാന മൂകത . ഭാര്യയുടെ ചിലവിൽ കിടക്കുന്നതിന്റെ കുറവല്ല മറിച്ച് ഒരു കരുതൽ കൂടിയുള്ളത് തീരുമല്ലോ .എല്ലാം ശൂന്യമാകുകയാണല്ലോ ...

എല്ലാത്തിനും അറുതി കാണാൻ ഒരാഴ്ച മുൻപ് അവൻ അവൾ അറിയാതെ ഒരു കാര്യം ചെയ്തു . ഒരു പാട് പ്രവാസികളെ കോടീശ്വരന്മാരാക്കിയ ബിഗ് ടിക്കറ്റ് എന്ന ലോട്ടറി പ്രാർത്ഥിച്ചും കരഞ്ഞും എല്ലാ ചിലവും കഴിഞ്ഞു ബാക്കിയുണ്ടായിരുന്ന അഞ്ഞൂറ് ദിര്ഹത്തിന് ഓൺലൈനിലൂടെ എടുത്തു . മുൻപ് രണ്ട് തവണ എടുത്തിരുന്നു . എന്തോ ഭാഗ്യലക്ഷ്മി അന്ന് കടാക്ഷിച്ചിരുന്നില്ല . ........

'ഏട്ടാ നമുക്കൊന്നും അടിക്കില്ല ' എന്ന് പറഞ്ഞ് അവൾ പിന്നെ അതെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു ....

ഇപ്പ്രാവശ്യം അവളോട് പറയാതെയാണ് എടുത്തത് .

സാധാരണ ഒന്നും മനസ്സിൽ വയ്ക്കാതെ അവളോട് പറയാറുണ്ട് . ഈ കാര്യം ഇതുവരെ പറയാതിരിക്കുന്നതിൽ അവന് വിഷമവും വിങ്ങലും തോന്നി .

രാത്രി ഏറെ വൈകി പരാതികളും പരിഭവങ്ങളും പറഞ്ഞാണ് അവർ രണ്ട് പേരും അന്ന് കിടന്നത് . ഈയിടയായി അവനൽപ്പം ഉറക്കം കുറവാണ് . ജോലിയുടെ ക്ഷീണത്താൽ അവൾ പെട്ടെന്ന് ഉറങ്ങും . എന്തൊക്കെയോ ആലോചിച്ച് അവനും രാത്രിയുടെ അന്ത്യ യാമങ്ങളിൽ എപ്പോഴോ നിദ്രയിലേക്ക് മയങ്ങി വീണു .

ഒരു ദിവസം ഉച്ചക്ക് ആരോ മൊബൈലിൽ വിളിച്ചതും ചാടി എണീറ്റു . പേരും പാസ്സ്‌പോർട്ട് നമ്പറും ചോദിച്ചപ്പോൾ എന്തോ സംശയമായി , ആരാണ് ചോദിച്ചിട്ട് പറഞ്ഞുമില്ല . എല്ലാം ശരിയാണ് എന്ന് പറഞ്ഞപ്പോൾ മറുതലയ്ക്കൽ നിന്നും 'മിസ്റ്റർ ശശി യു ആർ ദി ഫസ്റ്റ് വിന്നർ ഓഫ് ബിഗ് ടിക്കറ്റ് ......'.

അവന് തല അകെ പെരുക്കന്നത് പോലെ തോന്നി ...ടിക്കറ്റ് നമ്പർ പറഞ്ഞതും മൊബൈലിൽ ഒളിപ്പിച്ച് വെച്ച അവന്റെ പേരിലുള്ള ടിക്കറ്റ് നമ്പർ നോക്കവേ മറുതലയ്ക്കൽ ഫോൺ നിശ്ചലമായി . അവൻ അകെ വിയർത്ത് പരവശനായി ...

യു എ യിലെ അപത്ഭാണ്ടവരായ സോബിയെയും ,നസീറിനെയും വിളിച്ചു. 'നാട്ടിലേക്ക് വരണം . ഇനി ഇവിടെ നിൽക്കണ്ട .....'

'കാര്യം പറയടാ' പറഞ്ഞതും ...ലോട്ടറി അടിച്ച കാര്യം പറഞ്ഞു ...

'ഇത്ര തുകയൊന്നും എനിക്ക് വേണ്ട . നിങ്ങളും വരണം . നാടിനെ സ്വർഗ്ഗമാക്കാം ......കൂട്ടത്തിൽ ബക്കറിനെയും , താഹിറിനെയും കൂട്ടായ്മയിലെ ബുദ്ധിമുട്ടുള്ളവരെയും കൂട്ടാം ......

വരില്ലേ നിങ്ങൾ ..........'.

ഉറക്കെ വിളിച്ചെന്തൊക്കെയോ പറയുമ്പോഴാണ് അവളുടെ ഉച്ചത്തിലുള്ള വിളി അവനെ ഉണർത്തിയത് .

സത്യത്തിൽ എന്താ പറ്റിയത് .ഒന്നും അറിയില്ല .

ഈ സ്വപനം യാഥാർഥ്യമാകണേ എന്ന് പ്രാർത്ഥിച്ച് അവൻ വീണ്ടും പ്രതീക്ഷകളോടെ ഉറക്കത്തിലേക്ക് വീണു .

publive-image

story5
Advertisment