ഡല്‍ഹി : ഉപേക്ഷിക്കപ്പെട്ട് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കൾ മാംസഭുക്കുകളായി മാറിയെന്ന് ബിജെപി മന്ത്രി. ഗോവയിലെ സംസ്ഥാന മാലിന്യസംസ്‌കരണ മന്ത്രിയും കലാന്‍ഗുട്ട അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയുമായ മൈക്കിള്‍ ലോബോയാണ് പശുക്കൾ മാംസഭുക്കുകളായി എന്ന വിചിത്രമായ പ്രസ്താവന നടത്തിയത്. മുൻപ് സസ്യഭുക്കുകളായിരുന്ന ഈ പശുക്കൾ ഇപ്പോൾ മാംസഭക്ഷണം മാത്രമാണ് കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/ml3ukDUUjPjUzPFrONJE.jpg)
ഗോവയിലെ വിനോദസഞ്ചാര മേഖലയായ കലാന്‍ഗുട്ടെയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന 76 പശുക്കളെ ഗോശാലയിലേക്കു മാറ്റിയിരുന്നു. ഈ പശുക്കളൊന്നും സസ്യഭക്ഷണം കഴിക്കാൻ തയ്യാറായില്ല. പുല്ലോ കാലിത്തീറ്റയോ അവ കഴിച്ചില്ല. റെസ്റ്റോറൻ്റിൽ നിന്നുള്ള കോഴിയിറച്ചിയുടെ അവശിഷ്ടങ്ങള്‍, വറുത്ത മത്സ്യം തുടങ്ങിയവകളാണ് ഇവർ കഴിച്ചതെന്ന് ലോബോ പറഞ്ഞു.
പുതിയ ശീലത്തിൽ നിന്ന് പശുക്കളെ മോചിപ്പിക്കാൻ മൃഗഡോക്ടർമാരെ നിയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. നാലു മുതൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഇവ പഴയ ശീലത്തിലേക്ക് മടങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്.