വസ്ത്ര കടയില്‍ സ്ഥിരം അതിഥിയായി ഒരു പശു ; മാസങ്ങള്‍ക്ക് മുന്‍പ് ഒരു വേനല്‍ക്കാലത്താണ് പശു കടയില്‍ ആദ്യമായി വന്നത് ; കടയില്‍ ഫാനിന്റെ ചുവട്ടില്‍ മൂന്നു മണിക്കൂറോളം ചെലവഴിച്ച് തിരിച്ചുപോയി ; വിൽപ്പന വർധിച്ചെന്ന് ഉടമ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, November 13, 2019

ആന്ധ്ര : വസ്ത്രകടയില്‍ സ്ഥിരം അതിഥിയായി ഒരു പശു.പശുവിന്റെ പതിവ് സന്ദര്‍ശനം വഴി വില്‍പ്പന ഉയര്‍ന്നതായി കടയുടമ പറയുന്നു. കഴിഞ്ഞ ആറുമാസമായി മുടങ്ങാതെ പശു കടയില്‍ എത്തുന്നതായി ആന്ധ്ര പ്രദേശിലെ കഡപ്പയിൽ ഉള്ള വസ്‌ത്രോല്‍പ്പന കടയുടെ ഉടമ പി ഉബൈ പറയുന്നു.മാസങ്ങള്‍ക്ക് മുന്‍പ് ഒരു വേനല്‍ക്കാലത്താണ് പശു കടയില്‍ ആദ്യമായി വന്നത്. മൂന്നു മണിക്കൂറോളം ചെലവഴിച്ച പശു തിരിച്ചുപോയി.

പിന്നീട് സ്ഥിരമായി വരുന്നത് പശു പതിവാക്കി. തുടക്കത്തില്‍ പശു കടയില്‍ കയറുന്നതിനെ പരിഭ്രമത്തോടെയാണ് കണ്ടിരുന്നത്. പശുവിനെ ഓടിച്ചുവിടാനും ശ്രമിച്ചിരുന്നു. എന്നാല്‍ പോകാന്‍ കൂട്ടാക്കാതെ കടയില്‍ മണിക്കൂറുകളോളം ചെലവഴിക്കുകയാണ് ഉണ്ടായതെന്നും ഉബൈ പറഞ്ഞു കടയില്‍ ഫാനിന്റെ ചുവട്ടില്‍ മൂന്ന് മണിക്കൂറോളം ചെലവഴിച്ച്‌ മടങ്ങിപോകുന്നതാണ് പശുവിന്റെ പതിവുരീതി.

സ്ഥിരമായി വരുന്നത് ഐശ്വര്യമാണ് എന്ന വിശ്വാസത്തില്‍ അതിഥിയായി കണ്ട് പശുവിനെ പരിപാലിച്ചുവരികയാണ് കടയുടമയായ പി ഉബൈ. തുടക്കത്തില്‍ സ്ഥിരമായി പശു കടയില്‍ വരുന്നത് ബിസിനസ്സിനെ ബാധിക്കുമെന്നാണ് വിചാരിച്ചിരുന്നതെന്ന് ഉബൈ പറയുന്നു. എന്നാല്‍ വില്‍പ്പന വര്‍ധിക്കുന്നതാണ് പിന്നീട് കണ്ടത്. കടയിലെ ഒന്നും ഇതുവരെ പശു നശിപ്പിച്ചിട്ടില്ലെന്നും കടയുടമ പറയുന്നു.

×