റിയാദ് : പ്രാദേശിക തൊഴിൽ വിപണിയുടെ കാര്യക്ഷമത ഉയർത്താനും വികസനം ലക്ഷ്യമിടുന്ന തൊഴിൽ വിപണി തന്ത്രത്തിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ വെർച്വൽ രീതിയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
/sathyam/media/post_attachments/3KCv7DSxs0cU5qpj8uUs.jpg)
സൗദിയില്‍ വളര്‍ന്നുവരുന്ന ടൂറിസം മേഖലയിൽ കൂടുതല്‍ രാജ്യങ്ങളുമായി സഹകരിക്കുന്ന തിന്റെ ഭാഗമായി പരസ്പരം സഹകരിക്കുന്നതിന് ജപ്പാനുമായി ധാരണാപത്രം ഒപ്പുവെക്കാൻ ടൂറിസം മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. റിയൽ എസ്റ്റേറ്റ് മേഖലക്കുള്ള പരിഷ്‌കരിച്ച സമഗ്ര പരിപാടികള്‍ ,വ്യോമയാന മേഖലാതന്ത്രവും മന്ത്രിസഭ അംഗീകരിച്ചു.
കൊറോണയുമായി ബന്ധപ്പെട്ട് പ്രാദേശിക, ആഗോള തലങ്ങളിലെ പുതിയ സംഭവ വികാസങ്ങളും വാക്‌സിൻ വികസനവുമായും രാജ്യത്ത് ഇത് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുമായും സൗദിയിൽ കൊറോണ കേസുകളുമായും ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും മന്ത്രിസഭാ യോഗം വിലയിരുത്തി.
വാക്‌സിനുകൾ എല്ലാ രാജ്യങ്ങളിലും എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും എല്ലാ ജനവിഭാഗങ്ങൾക്കും നീതിപൂർവകമായും താങ്ങാവുന്ന നിരക്കിലും ലഭ്യമാക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കേണ്ടതും വീണ്ടെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തേണ്ടതും ഭാവിയിൽ പകർച്ചവ്യാധികൾ നേരിടുന്നതിന് മികച്ച തയാറെടുപ്പുകൾ നടത്തേണ്ടതും അനിവാര്യമാണെന്ന് മന്ത്രിസഭ പറഞ്ഞു. ആരോഗ്യ രംഗത്തെ നിലവിലെ സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രി വിശദീകരിച്ചു.
ആഗോള വെല്ലുവിളികൾ നേരിടാൻ ഐക്യരാഷ്ട്ര സഭയുമായി സഹകരിക്കുമെന്നും അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രാദേശിക ശക്തികളുടെ ഇടപെടലുകളും മേഖലയിൽ സുരക്ഷാ ഭദ്രത തകർക്കാനുള്ള ശ്രമങ്ങളും പരാജയപെടുത്താനും യു.എൻ തീരുമാനങ്ങളുടെ ചട്ടക്കൂടിൽ മേഖലാ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ അറബ് ലീഗ് പ്രധാന പങ്ക് വഹിക്കണമെന്നും മന്ത്രിസഭ പറഞ്ഞു
സൗദി അറേബ്യയുടെ വിദേശ നയത്തിൽ ഏറ്റവുമധികം പിന്തുണ നൽകുന്ന പ്രശ്‌നങ്ങളിൽ ഏറ്റവും മുഖ്യം ഇന്നും ഫലസ്തീൻ പ്രശ്‌നമാണ്.അതില്‍ മാറ്റമില്ലന്നും ഫലസ്തീൻ പ്രദേശങ്ങളിൽ ജൂത കുടിയേറ്റ കോളനികളുടെ നിർമാണം ഇസ്രായിൽ നിർത്തണമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ശാശ്വതവും സമഗ്രവുമായ സമാധാനം സാക്ഷാൽക്കരിക്കുന്ന ദിശയിലെ വിലങ്ങുതടിയാണ് ഇസ്രായില്‍ നീക്കമെന്നും മന്ത്രിസഭാ യോഗം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us