റിയാദ് സൗദിയില്‍ നിയമ ലംഘനങ്ങൾ കണ്ടെത്താൻ കർശന പരിശോധന നടത്തുമെന്നും വകുപ്പുകളെ ഏകീകരിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. സ്വകാര്യ സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തുന്ന പരിശോധനകൾ ഏകീകരിക്കാൻ നീക്കമുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽജാസിർ വെളിപ്പെടുത്തി.
വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും പ്രതിനിധീകരിക്കുന്ന ഒരു പരിശോധകനെ നിയോഗിക്കുന്ന കാര്യമാണ് പഠിക്കുന്നത്. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും പരസ്പര സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് ഇത്തരമൊരു പദ്ധതിയെ കുറിച്ച് ആലോചിക്കുന്നത്.
പരിശോധനാ കാര്യക്ഷമത ഉയർത്താനും കൂടുതൽ മികച്ച സാമ്പത്തിക വളർച്ച കൈവരിക്കാനും ലക്ഷ്യമിട്ടാണ് പരിശോധന ഏകീകരിക്കാൻ നീക്കം നടത്തുന്നത്. നിയമപാലനം ഉറപ്പുവരു ത്താനാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്. അതല്ലാതെ പിഴയിനത്തിൽ ഖജനാവിലേക്ക് വരുമാനമുണ്ടാക്കുകയല്ല. മാളുകളിലും സ്ഥാപനങ്ങളിലും നിയമ ലംഘനങ്ങൾ കുറക്കുന്നതിൽ ഇത് പ്രതിഫലിക്കുമെന്നും എൻജിനീയർ മുഹമ്മദ് അൽജാസിർ പറഞ്ഞു.
അതിനിടെ സൗദിയില്‍ കോവിഡ് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെയുള്ള പരിശോധന ശക്തമായി നടക്കുകയാണ്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ കൂടുതല്‍ കടുത്ത മുന്‍കരുതല്‍ നടപടികള്‍ ആവശ്യപ്പെടുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജോഖ്ദാന്‍ പറഞ്ഞു.
പുതിയ രോഗബാധാ കേസുകളുടെ എണ്ണം അഞ്ചു മുതല്‍ പത്തു ശതമാനം വരെ തുടര്‍ച്ചയായി വര്‍ധിക്കുന്ന പക്ഷം കൂടുതല്‍ കടുത്ത നടപടികള്‍ ബാധകമാക്കും. കുടുംബങ്ങളുടെ ഒത്തുചേരല്‍ സ്ഥലങ്ങള്‍ വഴി കൊറോണ പകരാതെ നോക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുകയും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കുകയും വേണം. രണ്ടാമത് ഡോസ് കൊറോണ വാക്‌സിന്‍ വിതരണത്തിന്റെ സമയക്രമം അടുത്തയാഴ്ച പുനര്‍നിര്‍ണയിക്കും. വരുന്ന മൂന്നു മാസത്തിനുള്ളില്‍ സൗദി ജനസംഖ്യയിലെ നല്ലൊരു ശതമാനത്തിനും വാക്‌സിന്‍ നല്‍കുമെന്ന് ഡോ. ഹാനി ജോഖ്ദാന്‍ പറഞ്ഞു.
ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 356 പേര്‍ രോഗമുക്തി നേടുകയും ,പുതുതായി 337 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിക്കുകയും ചെയ്തു രാജ്യത്ത് പുതുതായി നാലു കൊറോണ രോഗികള്‍ മരിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള 456 പേര്‍ അടക്കം 2,679 പേര്‍ ചികിത്സയിലാണ്.
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ഫെബ്രുവരി പതിമൂന്ന് വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ അഞ്ചു ലക്ഷത്തിനടുത്താണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതുവരെ ആകെ 12,946,778 സ്രവ സാമ്പിളുകളില്‍ പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 46,841 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,
ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 10.88 കോടി ആണ് ഇതുവരെ, 2,395,906 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 80,986,070 ആയി.ചികിത്സയിലുള്ളവര്‍, 25,425,757 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്..