ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധിച്ച് ഇന്ന് വാ​ഹ​ന പ​ണി​മു​ട​ക്ക്;രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, March 2, 2021

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വാ​ഹ​ന പ​ണി​മു​ട​ക്ക് ഇ​ന്നു രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ.

ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള സം​ഘ​ട​ന​ക​ള്‍ പ​ങ്കു​ചേ​രും. സ്വ​കാ​ര്യ ബ​സു​ക​ളും പ​ണി​മു​ട​ക്കും. ടാ​ക്സി​ക​ളും ഓ​ട്ടോ​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​ല്ല. കെ​എ​സ്‌ആ​ര്‍​ടി​സി​യി​ലെ സി​ഐ​ടി​യു, ഐ​എ​ന്‍​ടി​യു​സി, എ​ഐ​ടി​യു​സി സം​ഘ​ട​ന​ക​ള്‍ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കും.

×