New Update
ഡൽഹി: രാജ്യ തലസ്ഥാനത്ത് ശക്തമായ പൊടിക്കാറ്റ്. വൈകുന്നേരം നാല് മണിയോടെയാണ് പൊടിക്കാറ്റ് വീശിയടിച്ചത്. പൊടിക്കാറ്റ് വായു നിലവാരത്തെ ബാധിച്ചതായി ഐഎംഡി (കേന്ദ്ര കാലവസ്ഥാവകുപ്പ്) അറിയിച്ചു.
Advertisment
മേഖലയിൽ വീശിയ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 70 കിലോമീറ്ററായിരുന്നു.കൂടാതെ നഗരത്തിലെ ചില പ്രദേശങ്ങളിൽ നേരിയ മഴ യും അനുഭവപ്പെട്ടു.
ഡൽഹിയിൽ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20. 2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.