മജീദ് താമരശ്ശേരി
Updated On
New Update
താമരശ്ശേരി: പൂനൂരിൽ പത്താം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു.പൂനൂർ മർക്കസ് ഗാർഡൻ ബോർഡിങ് സ്കൂൾ വിദ്യാർത്ഥി മലപ്പുറം കൊളപ്പറമ്പ് മക്കരപറമ്പ് ഈന്തൻ മുള്ളൻ ഇ എം അബ്ദുൽ അസീസ് മൗലവി(കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോൺ ഫിനാൻസ് സെക്രട്ടറി)യുടെ മകൻ മുഹമ്മദ് യഹ്‌യ (14) ആണ് മരിച്ചത്.
Advertisment
ഇന്നലെ രാത്രി ഏഴുമണിയോടെ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ടെറസിൽ കയറിയപ്പോൾ വെള്ളത്തിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോകും. മയ്യിത്ത് നിസ്കാരം കൊളപ്പറമ്പ് ജുമുഅ മസ്ജിദിൽ നടക്കും.മാതാവ്: നസീമ.സഹോദരങ്ങൾ: മഹ്മൂദ് ത്വാഹ, ആരിഫ, ത്വാഹിറ