New Update
/sathyam/media/post_attachments/xYVT8roYxNDzK3hOdUNR.jpg)
കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. പരേതനായ കായികാധ്യാപകന്‍ അമല്‍ജോസിന്റെയും ചായ്യോത്ത് ജിഎച്ച്‌എസ്‌എസ് അധ്യാപിക ഷിജി ജോസിന്റെയും മകന്‍ അരുള്‍ വിമല്‍ (15) ആണ് മരിച്ചത്. ചായ്യോത്ത് ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
Advertisment
ഇന്ന് രാവിലെ ശ്വാസതടസത്തെ തുടര്‍ന്ന് അരുളിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മരണം സംഭവിക്കുന്നത്. പിതാവ് അമല്‍ജോസും 2 വര്‍ഷം മുന്‍പു ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്. സര്‍വീസിലിരിക്കെയാണ് പിതാവിന്റെ മരണം. അരുളിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംസ്കാരം ചെറുപുഴ ചര്‍ച്ച് സെമിത്തേരിയില്‍ നടത്തും. സഹോദരി: അനന്യ വിമല്‍ (പ്ലസ്ടു വിദ്യാര്‍ഥിനി, ജിഎച്ച്‌എസ്‌എസ്, ചായ്യോത്ത്).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us