ഓണ്‍ലൈന്‍ പഠനത്തിന് നെറ്റ് കിട്ടാത്തതിനാല്‍ പുരപ്പുറത്ത് കയറി; ഒടുവില്‍ നമിതക്ക് നെറ്റ് കിട്ടി

New Update

publive-image

Advertisment

കോട്ടയ്ക്കല്‍: വീട്ടില്‍ റേഞ്ച് കിട്ടുന്നില്ലെന്ന് കരുതി പഠിത്തം ഉപേക്ഷിക്കാന്‍ പറ്റുമോ? താഴെയെങ്ങും നെറ്റ്‌വര്‍ക്ക് കിട്ടാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിനായി കോട്ടയ്ക്കല്‍ അരീക്കലിലെ നമിത നാരായണന്‍ കയറിയത് പുരപ്പുറത്ത്!

അനിയത്തി പുരപ്പുറത്തിരുന്ന് പഠിക്കുന്ന ചിത്രം ചേച്ചി നയന വാട്‌സാപ്പ് സ്റ്റാറ്റസാക്കി. തുടര്‍ന്ന് ചിത്രം പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വൈറലായി. ഇപ്പോഴിതാ നമിതയ്ക്ക് അതിവേഗ ഇന്‍റര്‍നെറ്റ് സ്വകര്യം ലഭിച്ചിരിക്കുകയാണ്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഒരു സ്വകാര്യകമ്പനിയിലെ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം നമിതയുടെ വീട്ടിലെത്തി ഇന്‍റര്‍നെറ്റ് സ്വകര്യം ഉറപ്പാക്കുകയായിരുന്നു. ഇതുപയോഗിച്ചാണ് വ്യാഴാഴ്ച മുതൽ നമിത പഠനം തുടങ്ങിയത്.

തിങ്കളാഴ്ച ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ നമിതക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മോശം നെറ്റ്‌വര്‍ക്ക് മൂലം ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് കരുതിയാണ് മേല്‍ക്കൂരയില്‍ കയറാനുള്ള സാഹസത്തിലേക്ക് നമിത എത്തിയത്. കുറ്റിപ്പുറം കെ എം സി ടി ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ബി എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് നമിത.

Advertisment