കോവിഡ് കാലത്ത് സ്വന്തം വീട് പെയിന്‍റിങ്ങ് നടത്തി വിദ്യാര്‍ത്ഥിനികള്‍

author-image
ജോമോന്‍
New Update

publive-image

മണിമല: കോവിഡ് കാലം വെറുതേ കളയാതെ സ്വന്തം വീട് പെയിന്റിംങ്ങ് നടത്തിയ വിദ്യാര്‍ത്ഥികളായ സഹോദരിമാര്‍ വ്യത്യസ്തരാവുകയാണ്.

Advertisment

16 വര്‍ഷമായി പെയിന്റിംങ്ങ് നടത്താത്ത മൂങ്ങാനിയിലെ കല്ലേലില്‍ വീടാണ് അതിമനോഹരമായി ഇവര്‍ പെയിന്റിംങ്ങ് നടത്തിയത്. മണിമല സെന്റ് ജോര്‍ജ് ഹൈസ്കൂളിലെ ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥിനി അമലു കെഎസും വാഴൂര്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനി അഞ്ജലിയുമാണ് മറ്റാരുടെയും സഹായമില്ലാതെ സ്വന്തം വീടു മുഴുവനും പെയിന്റിംങ്ങ് നടത്തിയത് .

പിതാവിന്റെ സുഹൃത്തിന്റെ മെഷീന്‍ കൊണ്ടുവന്ന് ഗോവണിവച്ച്  വീടിനുമുകളില്‍ കയറി ചെളി കഴുകി പ്രൈമര്‍ അടിച്ച് പുട്ടിയിട്ട് പെയിന്റ് പൂര്‍ത്തീകരിച്ചത് ഇരുവരും ചേര്‍ന്നാണ്. മാതാപിതാക്കളുടെ സഹായം പോലും ഇവര്‍ തേടിയിട്ടില്ല.

പ്രൊഫഷണല്‍ പെയിന്റിംങ്ങുകാരെ  വെല്ലുന്നവിധം വീട് മനോഹരമാക്കിയ ഈ പെണ്‍കുട്ടികള്‍  ആദ്യമായി പെയിന്റിംങ്ങ് നടത്തിയവരാണെന്ന് വീടുകാണുന്നവര്‍ പറയില്ല.

കടയില്‍ പോയി പെയിന്റിംങ്ങിന് ആവശ്യമുള്ളതെല്ലാം വാങ്ങിയതും ഇരുവരും തന്നെ. യുട്യൂബില്‍ നോക്കിയാണ് പെയിന്റിംങ്ങ് നടത്തേണ്ടതെങ്ങനെയെന്ന് പഠിച്ചത്.

സെന്റ് ജോര്‍ജ് ഹൈസ്കൂളിലെ ഒമ്പതാം ക്ളാസിലെ മികച്ച വിദ്യാര്‍ത്ഥിനിയാണ് അമലു. പഠനത്തിനൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങളിലും ഏറെ മികവുതെളിയിച്ച വിദ്യാര്‍ത്ഥിനിയാണ് അമലുവെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.

ബോള്‍ ബാഡ്മിന്റനില്‍ സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന ലെവലിലും മല്‍സരിച്ചിരുന്നു. മോണോആക്ട്, കഥാപ്രസംഗം, ചിത്രരചന തുടങ്ങിയവയില്‍ യുവജനോല്‍സവത്തിലും സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് കുപ്പികളില്‍ പെയിന്റിംങ്ങ് നടത്തി ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നുമുണ്ട്.

കെഎസ്ഇബിയിലെ കോണ്‍ട്രാക്ട് ജോലികള്‍ ചെയ്യുന്ന പിതാവ് സജികുമാറും മാതാവ് ഷീജയും കുട്ടികള്‍ക്ക് വേണ്ട എല്ലാ സപ്പോര്‍ട്ടുമായി ഒപ്പമുണ്ട്.

talent
Advertisment