New Update
ഡല്‍ഹി : വിദ്യാർത്ഥികളെ നിർബന്ധിച്ച് വസ്ത്രങ്ങൾ അഴിച്ചുമാറ്റിച്ചുവെന്ന് സ്കൂൾ അധികൃതർക്കെതിരെ ആരോപണം. പശ്ചിമ ബംഗാളിലെ ബോൽപൂരിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. വിദ്യാർഥികൾ 'ഉചിതമല്ലാത്ത' വസ്ത്രം ധരിച്ചെത്തി എന്നാണ് അധികൃതരുടെ വാദം.
Advertisment
വസ്ത്രമില്ലാതെ നിരവധി വിദ്യാർത്ഥികൾ ദിവസം മുഴുവൻ ക്ലാസുകളിൽ ഇരിക്കേണ്ടി വന്നു. അടിവസ്ത്രം ധരിക്കാത്തതിനാൽ നഗ്നരായി ക്ലാസുകളിൽ ഇരിക്കേണ്ടി വന്നെന്ന് അവരിൽ ചിലർ മാതാപിതാക്കളോട് പരാതിപ്പെട്ടു.
ഇക്കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ അധ്യാപകർക്കെതിരെ മാതാപിതാക്കൾ ശാന്തിനികേതൻ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. സമ്മർദ്ദത്തെത്തുടർന്ന് സ്കൂൾ അധികൃതർ അവരുടെ തെറ്റ് സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. മാതാപിതാക്കൾ ഏറെനേരം സ്കൂളിന് പുറത്ത് പ്രതിഷേധിച്ച ശേഷമാണ് പിരിഞ്ഞു പോയത്.