/sathyam/media/post_attachments/jGpcQO44BVSqoxYt9gPN.jpg)
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് അധ്യാപകർ, മാനേജ്മെൻറ്, വാർഡ് മെമ്പർ എന്നിവർ ചേർന്ന് നൽകിയ മൊബൈൽ ഫോണുകളും, കുടുബശ്രീ അംഗങ്ങൾ, അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ എന്നിവർ നൽകിയ നോട്ട് ബുക്കുകളും വിതരണം ചെയ്തു.
സ്കൂൾ മാനേജർ റവ. ഫാ. ഡോമിനിക്ക് തൂങ്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കുപ്പായക്കോട് വാർഡ് മെമ്പർ ഷിൻജോ തൈക്കൽ വിതരണം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷില്ലി മാത്യു, പിറ്റിഎ പ്രസിഡൻ്റ് ഗോവിന്ദൻകുട്ടി, എംപിടിഎ ചെയർപേഴ്സൺ ഷൈല പടപ്പനാനി, സീനിയർ അസിസ്റ്റൻ്റ് ജിജി എം.തോമസ്, രാജേഷ് ചാക്കോ എന്നിവർ സംസാരിച്ചു.