റവ എ .എൽ സുബ്രഹ്മണ്യൻ ജൂൺ 16നു ഐ പി എല്ലിൽ

New Update

ഹൂസ്റ്റണ്‍ :ന്യൂജേഴ്‌സി ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഓപ്പൺ എയർ പ്രീച്ചിങ് മിനിസ്ടറി ഇന്റർനാഷണൽ ഡയറക്ടറും ബൈബിൽ അധ്യാപകനും സുവിശേഷ പ്രാസംഗീകനുമായ റവ എ എൽ സുബ്രഹ്മണ്യൻ ജൂൺ 16നു ചൊവാഴ്‌ച ഇന്റർ നാഷണൽ പ്രയർ ലയനിൽ മുഖ്യപ്രഭാഷണം നൽകുന്നു. പുരാതന ഹിന്ദു കുടുംബത്തിൽ ജനിച്ചുവളർന്ന സുബ്രഹ്മണ്യൻ പത്തൊമ്പതാം വയസ്സിലാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നത് .

Advertisment

publive-image

കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1974 ൽ ന്യൂഡൽഹിയിൽ എത്തിയ അദ്ദേഹം ന്യൂഡൽഹി ബൈബിൾ സ്കൂളിൽ ബിരുദ പഠനം പൂർത്തിയാക്കി .പിന്നീടു അമേരിക്കയിലെ ഫ്ലോറിഡ ലൂഥറൻ റൈസ് സെമിനാരിയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി .1977 മുതൽ ഓപ്പൺ എയർ മിനിസ്ട്രിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചു സുവിശേഷ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
വിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർ നാഷണൽ പ്രയർ ലയ്ൻ. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോർക്ക് ടൈം) പ്രയർ ലയ്ൻ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷ·ാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിത·ാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. ജൂൺ 19 നു ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന റവ സുബ്രഹ്മണ്യന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

email--tamathew@hotmail.com, cvsamuel8@gmail.com

subramannyan
Advertisment