ആലപ്പുഴ: വള്ളിക്കുന്നത് ജീവനൊടുക്കിയ സുചിത്രയുടെ മരണത്തില്‍ ഭര്‍തൃ കുടുംബത്തിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. ഭർത്താവിന്‍റെ വീട്ടുകാർ സ്ത്രീധനത്തിന്‍റെ പേരിൽ മകളെ പീഡിപ്പിച്ചിരുന്നുവെന്ന് സുചിത്രയുടെ മാതാപിതാക്കൾ പറഞ്ഞു. സ്വർണ്ണത്തിനും കാറിനും പുറമെ പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു.
/sathyam/media/post_attachments/jJu2QYb6gQ8Ynu8Odsus.jpg)
പണം നൽകാത്തിതിന്‍റെ പേരിലായിരുന്നു പീഡനമെന്നും കുടുംബം പറയുന്നു. അതേസമയം, ഇപ്പോൾ പ്രതികരിക്കാനില്ലെന്നും പൊലീസ് വിശദമായി അന്വേഷിക്കട്ടെയെന്നും സുചിത്രയുടെ ഭർത്താവിന്‍റെ ബന്ധുക്കൾ പറഞ്ഞു.
സ്ത്രീധനമായി പറഞ്ഞുറപ്പിച്ച സ്വർണ്ണവും കാറും നൽകിയാണ് സുചിത്രയുടെ വിവാഹം നടത്തിയത്. ഇതിന് പുറമെ പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് ഭർത്താവ് വിഷ്ണുവിന്‍റെ കുടുംബം ആവശ്യപ്പെട്ടു.
പണം നൽകാൻ വൈകിയതിന്‍റെ പേരിൽ ഭർതൃവീട്ടിൽ പീഡനം ഏറ്റുവാങ്ങേണ്ടിവന്നു. സ്വർണ്ണം ലോക്കറിൽ സൂക്ഷിക്കുന്നതിന്‍റെ പേരിലും തർക്കമുണ്ടായെന്ന് സുചിത്രയുടെ കുടുംബം പറയുന്നു.