കേരളം

10 ലക്ഷം രൂപ ചോദിച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മാനസികമായി പീഡിപ്പിച്ചു; വള്ളിക്കുന്നത്ത് 19 കാരി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് സ്ത്രീധന പീഡനം മൂലമെന്ന് പൊലീസ്

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Monday, July 26, 2021

ആലപ്പുഴ : വള്ളിക്കുന്നത്ത് 19 കാരിയായ നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് സ്ത്രീധന പീഡനം മൂലമെന്ന് പൊലീസ്. ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ആത്മഹത്യയിലേക്ക് നയിച്ചത് 10 ലക്ഷം രൂപ ചോദിച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ നടത്തിയ മാനസിക പീഡനം ആണെന്ന് പൊലീസ് അറിയിച്ചു.  വള്ളികുന്നം ആറാം വാർഡിൽ ലക്ഷ്‌മി ഭവനിൽ സൈനികനായ വിഷ്‌ണുവിന്റെ ഭാര്യ സുചിത്ര ആണ് മരിച്ചത്. ജൂൺ 22 ന് വീട്ടിലെ  കിടപ്പുമുറിയിലാണ് സുചിത്രയെ മരിച്ച നിലയിൽ കണ്ടത്. വിഷ്ണുവിന്റെ അമ്മയും അച്ഛനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

മൂന്നു മാസം മുമ്പാണ്‌ വിഷ്ണുവും സുചിത്രയും വിവാഹിതരായത്‌. കൃഷ്ണപുരം കൊച്ചുമുറി സുനിൽ ഭവനത്തിൽ സുനിൽ -സുനിത ദമ്പതിമാരുടെ മകളാണ് സുചിത്ര. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം സൈനികനായ വിഷ്ണു ജോലി സ്ഥലമായ ഉത്തരാഖണ്ഡിലേക്ക് പോയിരുന്നു.

×