കായിക മേളക്കിടെ ഹാമർ തലയിൽ വീണു മരണമടഞ്ഞ അഭീൽ ജോൺസണിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, October 23, 2019

തിരുവനന്തപുരം : അഡ്വക്കേറ്റ് ജനറൽ സിപി സുധാകർ പ്രസാദിനു ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ക്യാബിനറ്റ് പദവി നൽകിയവരുടെ എണ്ണം അഞ്ചായി.

എസ്എം വിജയാനന്ദ് അധ്യക്ഷനായി ആറാം ധനകാര്യ കമ്മീഷൻ രൂപീകരിക്കും. കായിക മേളക്കിടെ ഹാമർ തലയിൽ വീണു മരണമടഞ്ഞ അഭീൽ ജോൺസണിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അഡ്വക്കേറ്റ് ജനറലിനു ക്യാബിനറ്റ് പദവി നൽകാനുള്ള നിയമവകുപ്പിന്റെ ശുപാർശ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലായിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ഇത് അംഗീകരിച്ചു. സുപ്രധാന ഭരണഘടനാ പദവിയായതിനാലാണ് കാബിനറ്റ് പദവി നൽകുന്നത്.

സംസ്ഥാന സർക്കാരിനുവേണ്ടി സുപ്രിംകോടതിയിലും ഹൈക്കോടതിയിലും കേസുകൾ കൈകാര്യം ചെയ്യുന്നതും സർക്കാരിനു നിയമോപദേശം നൽകുന്നതും അഡ്വക്കേറ്റ് ജനറലാണ്. ഇതോടെ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ക്യാബിനറ്റ് പദവി നൽകിയവരുടെ എണ്ണം അഞ്ചായി.

×