New Update
കണ്ണൂര്‍: കോണ്‍ഗ്രസിൽ അഴിച്ചുപണി വേണമെന്ന് കെ സുധാകരന്‍ എം.പി. തിരഞ്ഞെടുപ്പിന് ശേഷം സംഘടന തലത്തില്‍ അഴിച്ചുപണി വേണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തിയവരെ കണ്ടെത്തി നേതൃസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും സുധാകരൻ പറഞ്ഞു.
Advertisment
പലയിടത്തും നേതാക്കളുടെ ഇഷ്ടക്കാരെ തിരഞ്ഞെടുപ്പ് ചുമതലക്കാരാക്കിയെന്ന ആക്ഷേപമുണ്ട്. കെ.പി.സി.സി പ്രത്യേക സമിതിയെ നിയോഗിക്കണം. ആജ്ഞാശക്തിയുള്ളവര്‍ നേതാക്കളാകണമെന്നും സുധാകരന്‍ പ്രതികരിച്ചു
യുഡിഎഫിന്റ പ്രചാരണത്തില്‍ പോരായ്മ ഉണ്ടായി. മലബാറില്‍ കുഞ്ഞാലിക്കുട്ടിയൊഴിച്ച് മറ്റ് മുസ്ലീം ലീഗ് നേതാക്കളാരും വന്നില്ല. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നവരെ പ്രചാരണത്തിന് കിട്ടിയില്ലെന്നും രാഹുല്‍ഗാന്ധിയുടെ വരവ് മാത്രമാണ് യു.ഡി.എഫിന് അവസാനനിമഷം മേല്‍ക്കൈ നേടിത്തന്നതെന്നും സുധാകരന്‍ പറഞ്ഞു.