Advertisment

ഡോ. ബിആർ അംബേദ്ക്കർ വിപ്ലവ ചിന്തകൻ - സുധാകരൻ മണ്ണാർക്കാട്

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-സുധാകരൻ മണ്ണാർക്കാട്

1893 ഏപ്രിൽ 14 ന് ജനിച്ച് 1956-ൽ മരണപ്പെട്ട അംബേദ്ക്കറിന്റെ ജന്മദിനം കൂടുതൽ കാര്യമാത്ര പ്രസക്തമായി പരിഗണിക്കേണ്ട ഒരു കാലഘട്ടമാണിത്. ഇന്ത്യൻ ഭരണഘടനാ ശില്പി ,ഹരിജനോദ്ധാരകൻ, ആദ്യത്ത കേന്ദ്ര നിയമമന്ത്രി, നിരവധി ഗ്രന്ഥരചയിതാവ്, സ്കൂൾ സംസ്ഥാപകൻ,പത്ര നടത്തിപ്പുകാരൻ,നിരവധി ഉന്നത ബിരുദ സമ്പാദകൻ,തുടങ്ങിയ നേട്ടങ്ങൾക്ക്‌ ഉടമയാണദ്ദേഹം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അടിസ്ഥാന ശിലയും, അടിത്തറയുമാണ് നമ്മുടെ ഭരണഘടന. 1948-ൽ ഭരണഘടനയുടെ കരടുരേഖ അദ്ദേഹം സമർപ്പിച്ചു. 1950 ഭരണഘടന നിലവിൽ വന്നു.ഭരണഘടനയുടെ ആമുഖത്തിലെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം പോലെയുള്ള ആശയ മൂല്യങ്ങൾ ഉയർത്തിപ്പിടിയ്ക്കാൻ പുതിയ സാഹചര്യത്തിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിയ്ക്കാൻ ജനത തയ്യാറായി.

കുട്ടിക്കാലത്ത് പഠന കാലഘട്ടങ്ങളിൽ അസ്പൃശ്യതയുടെ പേരിൽ തനിയ്ക്ക് അനുഭവിക്കേണ്ടി വന്ന അസമത്വങ്ങൾ,ചൂഷണങ്ങൾ, പീഡനങ്ങൾ അംബേദ്ക്കറെ ഏറെ വോദനിപ്പിച്ചിരുന്നു. ഇതൊന്നും തന്റെ വിജ്ഞാന തൃഷ്ണയേയൊ, വയനാഭിരുചിയേയൊ തളർത്തിയില്ല.

ഹരിജന മർദ്ദനങ്ങൾ തുടർന്ന സാഹചര്യത്തിൽ ബ്രാഹ്ണ - സവർണ്ണമേധാവിത്വത്തിനെതിരെ ശക്തമായി പ്രതികരിയ്ക്കാൻ അദ്ദേഹം തയ്യാറായി. ഭരണഘടനയിൽ സംവരണം പോലെയുള്ള അവകാശങ്ങൾ നേടിയെടുത്തതിലൂടെ സ്വാതന്ത്ര്യ ശേഷം രൂക്ഷമാകേണ്ടിയിരുന്ന വലിയൊരു ആഭ്യന്തര കലാപത്തെ ഒതുക്കി തീർക്കാൻ അദ്ദേഹത്തിന്റെ അമാനുഷിക പക്വതയ്ക്ക് സാധിച്ചു.

ഹരിജനങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ച കാലഘട്ടത്തിൽ വിദ്യാഭ്യാസം വിജ്ഞാനം, തൊഴിൽ, സാമ്പത്തിക സ്വാതന്ത്ര്യം എന്നലഷ്യത്തിനായി സ്വന്തം ജീവിതത്തിലൂടെ കർമ്മധീര പോരാളിയായി. സാഹോദര്യം ഇദ്ദേഹം ജനാധിപത്യ ക്രമത്തിൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. അംബേദ്ക്കറെ പോലുള്ളവർ മുന്നോട്ടുവെച്ച 'റാഡിക്കൽ ഇൻന്റെ ലിജൻഷ്യ' ഇന്ന് സജീവമല്ല. വിപ്ലവ ചിന്തകൻ എന്ന നാമവും ചേരും.

voices
Advertisment