Advertisment

പ്രതിപക്ഷ നേതൃസ്ഥാനത്തിനു പിന്നാലെ കെപിസിസി അധ്യക്ഷ പദവിയിലും എകെ ആന്‍റണിയുടെ നിര്‍ദേശം തള്ളി ഹൈക്കമാന്‍റ് ! ആന്‍റണി ഇടപെട്ടത് എ, ഐ ഗ്രൂപ്പുകള്‍ക്കു വേണ്ടി. ഗ്രൂപ്പുകള്‍ മുന്നോട്ടു വച്ചത് കൊടിക്കുന്നിലിന്‍റെയും പിടി തോമസിന്‍റെയും പേരുകള്‍ ! ഹൈക്കമാന്‍റ് അംഗീകരിച്ചത് സുധാകരനെ !

New Update

publive-image

Advertisment

ഡല്‍ഹി: പ്രതിപക്ഷ നേതൃസ്ഥാനത്തിനു പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണിയുടെ ഇടപെടല്‍ ഹൈക്കമാന്‍റ് തള്ളിയതായി സൂചന.

അവസാന നിമിഷം കേരളത്തിലെ ഗ്രൂപ്പുകളുടെ സംയുക്ത നീക്കത്തെ പിന്തുണച്ച് ഹൈക്കമാന്‍റിനു മുമ്പില്‍ മധ്യസ്ഥ നീക്കത്തിനെത്തിയ ആന്‍റണിയുടെ ഇടപെടല്‍ ഫലം കണ്ടില്ലെന്നാണ് സൂചന.

കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാകുന്നത് തടയാനായിരുന്നു കേരളത്തിലെ എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി എകെ ആന്‍റണിയെ സമീപിച്ചത്. പകരം കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ് എന്നീ പേരുകളായിരുന്നു ഗ്രൂപ്പുകള്‍ സംയുക്തമായി ആന്‍റണിക്കു മുമ്പില്‍ വച്ചത്.

കൊടിക്കുന്നിലും പിടി തോമസും ആന്‍റണിയുമായി അടുപ്പം സൂക്ഷിക്കുന്ന നേതാക്കളാണ്. അതിനാല്‍ തന്നെ ഇവര്‍ക്കായി ആന്‍റണി ഇടപെടാന്‍ എളുപ്പമാണെന്ന് ഗ്രൂപ്പുകള്‍ക്കറിയാമായിരുന്നു. അതു ശരിയുമായിരുന്നു.

ഗ്രൂപ്പുകളെ അവഗണിച്ചു മുമ്പോട്ടു പോകുന്നത് കേരളത്തില്‍ ഗുണം ചെയ്യില്ലെന്ന വാദമാണ് ആന്‍റണി ഹൈക്കമാന്‍റിന്‍റെ മുമ്പില്‍ വച്ചത്. ഗ്രൂപ്പുകള്‍ മാറി നിന്നാല്‍ കേരളത്തില്‍ പാര്‍ട്ടി തളരുമെന്ന വാദമാണ് ആന്‍റണി മുന്നോട്ടു വച്ചത്. പകരം പിന്നോക്കക്കാരനായ കൊടിക്കുന്നില്‍ സുരേഷിന്‍റെയും ഗ്രൂപ്പ് രഹിതനായ പിടി തോമസിന്‍റെയും പേരുകള്‍ ആന്‍റണി മുന്നോട്ടു വച്ചു.

പക്ഷേ ആന്‍റണിയുടെ വാദങ്ങള്‍ തള്ളിയ രാഹുല്‍ ഗാന്ധി അദ്ദേഹം മുന്നോട്ടു വച്ച രണ്ട് പേരുകളും തള്ളി. പകരം കെ സുധാകരനെ തന്നെ പിന്തുണക്കുന്ന സമീപനമാണ് രാഹുല്‍ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇതുപ്രകാരം ഇന്നോ നാളെയോ സുധാകരനെ അധ്യക്ഷനായി തീരുമാനിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇതോടെ  പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിനു പിന്നാലെ കെപിസിസി അധ്യക്ഷന്‍റെ തീരുമാനത്തിലും എകെ ആന്‍റണിയുടെ ഇടപെടല്‍ ഹൈക്കമാന്‍റ് തള്ളിയിരിക്കുകയാണ്.

delhi news
Advertisment