ഇത്തവണത്തെ ശബരിമല തീര്‍ഥാടനകാലം സന്തോഷ പൂര്‍ണമായിരിക്കുമെന്ന് നിയുക്ത മേല്‍ശാന്തി ; മുന്‍വര്‍ഷത്തേക്കാള്‍ തീര്‍ഥാടകരെത്തും

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Saturday, November 16, 2019

പത്തനംതിട്ട: ഇത്തവണത്തെ ശബരിമല തീര്‍ഥാടനകാലം സന്തോഷപൂര്‍ണമായിരിക്കുമെന്ന് നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരി. മുന്‍വര്‍ഷത്തേക്കാള്‍ തീര്‍ഥാടകരെത്തുമെന്നാണ് പ്രതീക്ഷ. പ്രശ്നങ്ങളില്ലാതെ തീര്‍ഥാടനകാലം പൂര്‍ത്തിയാക്കാന്‍ കഴിയണം. തന്റെ നിയോഗം പൂജ മാത്രമാണെന്നും അതിനപ്പുറം അഭിപ്രായപ്രകടനങ്ങള്‍ക്കില്ലെന്നും നിയുക്തമേല്‍ശാന്തി പറഞ്ഞു.

×