30
Friday September 2022
ദേശീയം

സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ ദുരന്തം; എല്‍ടിടിഇ-ഐഎസ്‌ഐ-ചൈനീസ് ഗൂഢാലോചനയ്ക്ക് സാദ്ധ്യത: റിട്ട. ബ്രിഗേഡിയര്‍ സുധീര്‍ സാവന്ത്‌

പ്രകാശ് നായര്‍ മേലില
Friday, December 10, 2021

കുനൂരില്‍ അപ്രതീക്ഷിതമായി സംഭവിച്ച ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ രാജ്യത്തിന് നഷ്ടമായത് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെയും ധീരസൈനികരെയുമാണ്. എന്നാല്‍ ഇത് ഒരു ആസൂത്രിതമായ ആക്രമണമാകാന്‍ സാധ്യതയുണ്ടെന്നാണ് റിട്ടയേഡ് ബ്രിഗേഡിയര്‍ സുധീര്‍ സാവന്ത് പറയുന്നത്. 35 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി റിട്ടയർ ചെയ്ത ബ്രിഗേഡിയർ സുധീർ സാവന്തിന്റെ ഈ വിഷയത്തിലെ വിശകലനങ്ങളും വിലയിരുത്തലുകളും ഇപ്രകാരം…

ഇതൊരു ആസൂത്രിതമായ ആക്രമണമാകാനാണ് സാദ്ധ്യത.അപകടം നടന്ന മേഖലയിൽ എല്‍ടിടിഇക്ക് ജനപിന്തുണ കൂടുതലാണ്. ഐഎസ്‌ഐയുടെ പിന്തുണയോടെ എല്‍ടിടിഇയുടെ സ്ലീപ്പർ സെൽ നടത്തിയ ഗൂഢാലോചനയാകാനാണ് സാദ്ധ്യത. എല്‍ടിടിഇ പോരാളികൾ ഐഇഡി ബോംബ് സ്ഥാപിക്കുന്നതിൽ അതിവിദഗ്ദ്ധരാണ്. അവർക്ക് ഇന്ത്യൻ സൈനികമേധാവിയെ വകവരുത്തുന്നതിനുള്ള കാരണവുമുണ്ട്.

എല്‍ടിടിഇ യുടെ ജാഫ്‌ന മുതൽ തമിഴ്നാട് ഉടനീളമുള്ള നെറ്റ്‌വർക്ക് തകർത്തു തരിപ്പണമാക്കിയത് ഇന്ത്യൻ സേനയാണ്. എന്നാൽ എല്‍ടിടിഇ പൂർണ്ണമായും ഇല്ലാതായെന്നും അവരുടെ പക്കൽ ഇപ്പോൾ ആയുധങ്ങളും വിസ്ഫോട നവസ്തുക്കളും സാങ്കേതിക വിദഗ്ധരും ഇല്ലെന്നും ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. ഞാൻ 35 വർഷം രാജ്യത്തിനായി സേവനം ചെയ്ത സൈനിക ഓഫീസറാണ്.

ഞാൻ കമാൻഡോ ഇസ്ട്രക്ടറായിരുന്നു. എല്‍ടിടിഇ യുമായി പലതവണ ഏറ്റുമുട്ടിയ അനുഭവമുണ്ട്. ഊട്ടി, കോയമ്പത്തൂർ, മേട്ടുപ്പാളയം ഒക്കെ അവരുടെ ശക്തമായ മേഖലകളായിരുന്നു. ഇപ്പോഴും അവരവിടെ സജീവമായുണ്ട്.

ഒരു ഹെലികോപ്റ്റർ ക്രാഷ് ആകാനുള്ള 3 കരണങ്ങളാണുള്ളത്…

1 .Technical Fault അഥവാ സാങ്കേതിക തകരാർ.
2 . Pilot error അഥവാ പൈലറ്റിന്റെ പിഴവ്
3 . ബോംബ് സ്ഫോടനം വഴി അല്ലെങ്കിൽ മിസൈൽ വഴി

ആദ്യ രണ്ടു കാരണങ്ങളിലും പൈലറ്റും എയർ കൺട്രോൾ സിസ്റ്റവുമായി കമ്യൂണിക്കേഷൻ ഉണ്ടായിരിക്കും. പൈലറ്റ് സഹായമഭ്യർത്ഥിക്കും. ഇതെല്ലം ബ്ലാക്ക് ബോക്സിൽ റിക്കാർഡാകുകയും ചെയ്യും.

മൂന്നാമത്തെ കാരണമായ ബോംബ് സ്ഫോടനം വഴി തകർത്തതാണെങ്കിൽ പൈലറ്റും എയർ കൺട്രോൾ റൂമും തമ്മിൽ ഒരു കമ്യൂണിക്കേഷനുമുണ്ടാകില്ല. എല്ലാം ഞൊടിയിടയിലായിരിക്കും.

ഇതാണ് എല്‍ടിടിഇയുടെ ആക്രമണശൈലി. ഈ ഹെലികോപ്റ്റർ തകർന്ന രീതിയും  എല്‍ടിടിഇയുടെ ആക്രമണ സ്റ്റൈൽ തന്നെയാണ് ഓർമ്മിപ്പിക്കുന്നത്.

ലോകത്ത് മാനവ ബോംബ് ( Human Bomb), വിസ്ഫോടന സാമഗ്രി നിറച്ച വാഹനമിടിച്ചുകയറ്റിയുള്ള ആക്രമണം ഉൾപ്പെടെ ചാവേർ ആക്രമണം തുടങ്ങിവച്ചത് എല്‍ടിടിഇ ആണ്. ഇക്കാര്യത്തിൽ അവരുടെ അപാരമായ കഴിവ് ഏത് സൈനികശക്തിയെയും അമ്പരപ്പിക്കുന്നതാണ്. ഇപ്പോഴും അവരുടെ പക്കൽ വിസ്ഫോടനം നടത്താനുള്ള ടെക്‌നിക്കൽ എക്സ്പെർട്ടുകൾ നിലവിലുണ്ട്. ഒരു പക്ഷേ ഹൃസ്വദൂര മിസൈൽ ഈ ആക്രമണത്തിന് അവർ ഉപയോഗിച്ചിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.

ഹെലികോപ്പ്റ്ററിൽ രഹസ്യമായി ബോംബ് ഘടിപ്പിക്കാൻ വലിയ ടീമിന്റെ ആവശ്യമില്ല. എല്‍ടിടിഇയെ സംബന്ധിച്ചിടത്തോളം വെറും രണ്ടുപേർ മാത്രം മതിയാകും ഇതിനായി. ഒരുപക്ഷേ ആന്തരിക സഹായം അവർക്ക് ചിലപ്പോൾ ലഭിച്ചിരിക്കാം.

ഇതിൽ ചൈനയെയും സംശയിക്കാൻ കാരണം, ഒരു വര്ഷം മുൻപ് തായ്‌വാൻ മിലിട്ടറി ചീഫ് ഇതേ രീതിയിലാണ് കൊല്ലപ്പെട്ടത് . ചൈനയ്‌ക്കെതിരെ അതിശക്തമായ നിലപാടെടുത്തിരുന്ന അദ്ദേഹത്തിൻ്റെ ( ജനറൽ ഷെയ്ൻ ഈ മിംഗ് ) മരണത്തിനുപിന്നിൽ ചൈനയുടെ കറുത്ത കൈക്കളാണെന്ന സംശയം ഇന്നും നിലനിൽക്കുന്നുണ്ട്. അന്ന് (03/01/2020) അദ്ദേഹത്തോടൊപ്പം യാത്രചെയ്തിരുന്ന 13 പേരിൽ 8 പേർ കൊല്ലപ്പെടു കയുണ്ടായി.

വിപിൻ റാവത്തും ചൈനയ്‌ക്കെതിരെ അതിശക്തമായാണ് നിലകൊണ്ടിരുന്നത്. അദ്ദേഹത്തിൻ്റെ ‘biological warfare’ പരാമർശത്തിനെതിരേ ചൈന ശക്തമായി പ്രതികരിച്ചിരുന്നു. അതുകൊണ്ടുതന്ന ചൈനയെയും ഇതിൽ സംശയിക്കേണ്ടിയിരിക്കുന്നു.

ഈ അപകടവുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം നടത്തി എല്ലാ സത്യവും പുറത്തുകൊണ്ടുവരണമെന്നും റിട്ടയേഡ് ബ്രിഗേഡിയർ സുധീർ സാവന്ത് ആവശ്യപ്പെട്ടു.

( അവലംബം  : റിട്ടയേഡ് ബ്രിഗേഡിയർ സുധീർ സാവന്ത്  ദൈനിക് ഭാസ്‌ക്കർ പത്രത്തിന് നൽകിയ ഇന്റർവ്യൂ)

More News

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ. യുഎഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്.

കാട്ടുപന്നിയുടെ ശല്യത്താല്‍ കഷ്ടപ്പെടുകയാണ് കൊല്ലം ചിറക്കരയിലെ കര്‍ഷകര്‍. കഴിഞ്ഞ ആറുമാസത്തിനിടെയാണ് പ്രദേശത്ത് കാട്ടുപന്നി വ്യാപകമാകാന്‍ തുടങ്ങിയത്. മലയോരം കടന്ന് തീരദേശമേഖലയിലേക്കും കാട്ടുപന്നിയെത്തിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൊച്ചുബാബുവും മധുവും കര്‍ഷക തൊഴിലാളികളാണ്. പലയിടങ്ങളിലും കാട്ടുപന്നി കൃഷി നശിപ്പിച്ചെന്ന് ഏറെ നാളായി കേള്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഇവരുടെ പ്രദേശത്തേക്കും എത്തിത്തുടങ്ങി. ചിറക്കര പഞ്ചായത്തിെല ചിറക്കരത്താഴം കുഴിപ്പിൽ ഏലായിലെ നാൽപത് കർഷകരാണ് കാട്ടുപന്നി ശല്യം നേരിടുന്നത്. കപ്പ, , ചേന, ചേമ്പ്, വാഴ, തെങ്ങ‌് എന്നിവ ഇല്ലാതാക്കി. 32 തെങ്ങിൻ തൈകളും നഷ്ടമായി. […]

എവിടേക്കെങ്കിലും ഒരു യാത്ര പോയാലോ എന്ന് പ്ലാന്‍ ചെയ്യുമ്പോഴേയ്ക്കും ഞാന്‍ ഇല്ല, ഛര്‍ദ്ദിക്കാന്‍ വരും, എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നവരെ കണ്ടിട്ടുണ്ടാകും. ഇത്തരത്തില്‍ ഛര്‍ദ്ദിക്കും എന്ന ഒറ്റ കാരണത്താല്‍ യാത്രകള്‍ പലതും ഒഴിവാക്കുന്നവരെ നമുക്ക് അറിയുന്നുണ്ടാകും. ചിലപ്പോള്‍ നിങ്ങള്‍ക്ക് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും വരാം. ഇതിന് കാരണവും പരിഹാരവും എന്തെല്ലാമെന്ന് നോക്കാം. മോഷന്‍ സിക്ക്‌നസ്സ് യാത്ര ചെയ്യുമ്പോള്‍ കാറ്റടിച്ച് പെട്ടെന്ന് തന്നെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നത്, അതുപോലെ, മനംപിരട്ടല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനെയാണ് മോഷന്‍ സിക്ക്‌നസ്സ് എന്ന് […]

തിരുവനന്തപുരം : എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി . തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം സ്ഥാനാർഥിത്വത്തിൽ വ്യക്തത വന്നതിന് ശേഷം പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പുൽപ്പള്ളി: പുൽപ്പള്ളി ടൗണിനോട് ചേർന്നുള്ള ആറാം വാർഡ് പാലമൂലയിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ബുധൻ രാത്രി താന്നിത്തെരുവ്, പഴശിരാജാ കോളേജ്, ചേപ്പില ഭാഗങ്ങളിൽ കടുവയെ കണ്ടതായി ഇരുചക്രവാഹന യാത്രക്കാർ പറഞ്ഞു. വ്യാഴം രാവിലെ ഏരിയപള്ളിയിലെ കൃഷിയിടത്തിൽ എത്തിയ കണ്ണംപള്ളി ഷാജി എന്നയാൾ പറമ്പിലെ കുറ്റിക്കാടുകൾക്കിടയിൽ കടുവയെ കണ്ടതായി പറഞ്ഞു. സംഭവമറിഞ്ഞ്‌ പഞ്ചായത്ത്‌ അധികൃതർ വനപാലകരെ വിവരമറിയച്ചു. വ്യാഴം ഉച്ചക്കുശേഷം ചെതലയം റെയ്‌ഞ്ച് ഓഫീസർ എ പി അബ്‌ദുൾ സമദ്, ഡെപ്യൂട്ടി റെയ്‌ഞ്ചർമാരായ കെ യു […]

ഡല്‍ഹി: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ബാരാമുള്ളയിലും ഷോപ്പിയാനിലും ആണ് ഏറ്റുമുട്ടൽ. ബാരാമുള്ളയിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഇന്നലെ ജമ്മു കാശ്മീരിലെ ഉധംപൂരിൽനടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തുകയാണ്. രണ്ട് ബസുകളിലായി രണ്ട് സമയത്ത് നടന്ന സ്ഫോടനത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ സഞ്ചരിച്ച സ്കൂട്ടർ ക്രൈംബ്രാഞ്ച് കണ്ടെത്തി. കഠിനംകുളത്തുനിന്നാണ് സ്‌കൂട്ടര്‍ പിടിച്ചത്. ഒരു സുഹൃത്തിന്റെ സ്കൂട്ടർ അവരറിയാതെ ജിതിൻ എടുത്തുകൊണ്ടു പോയതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഭാഷ്യം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സുഹൈല്‍ ഷാജഹാന്റെ ഡ്രൈവര്‍ സുധീഷിന്റെയാണ് സ്‌കൂട്ടര്‍. ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ചുവന്ന ഡിയോ സ്കൂട്ടറിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പൊലീസ് […]

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് 200 രൂപ ഉയർന്ന് 37,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4665 രൂപയാണ്. ഈ മാസത്തിലെ തന്നെ ഏറ്റവും താഴ്ന്ന വിലയില്‍ സ്വര്‍ണ വില എത്തിയത് സെപ്റ്റംബര്‍ 16,21,27, 28 എന്നീ ദിവസങ്ങളില്‍ ആണ്. 36,640 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 13 വരെയും ഇതു പോലെ കേരളത്തിലെ സ്വർണ്ണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവന് 37,400 ഉം […]

പോളി സിസ്റ്റിക് ഓവറി സിൻഡ്രം [PCOS] ഇന്ന് സ്ത്രീകളിൽ കാണുന്ന സാധാരണമായ ഒരു അവസ്ഥയാണ്. ഇത് ക്രമം തെറ്റിയ ആർത്തവ ചക്രത്തിനും അമിതമായ പുരുഷ ഹോർമോണിന്റെ ഉത്പാദനത്തിനും [ഹിർസ്യുട്ടിസം] കാരണമാകുന്നു. പിന്നീടിത് അമിതമായ മുടി വളർച്ചയ്ക്കും അല്ലെങ്കിൽ കൂടിയ അളവിലുള്ള ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിലേക്കും നയിക്കുന്നു. അമിതമായ ശരീരഭാരം പിസിഒഎസിനെ വഷളാക്കുന്നു. ഇത് ശരീരത്തിലെ ഇൻസുലിന്റെ അളവ് കുറയ്ക്കുകയും തന്മൂലം ശരീരത്തിലെ ആൻഡ്രോജന്റെ [കൂടുതലായി ടെസ്റ്റോസ്റ്റീറോണിന്റെ ] അളവ് കൂട്ടുകയും ചെയ്യുന്നു. ഇത് മുഖത്തെ അമിതമായ രോമവളർച്ചയ്ക്കും വർധിച്ച […]

error: Content is protected !!