Advertisment

സുഹാസിനിയുടെ 'പെണ്‍' കരുത്ത്

New Update

സമകാലിക ഇന്ത്യന്‍ സിനിമയില്‍ ഒരു സംവിധായിക എന്ന നിലയില്‍ ദക്ഷിണേന്ത്യയില്‍നിന്ന് ഉയര്‍ന്നു കേട്ട ആദ്യ പേരുകളില്‍ ഒന്നായിരുന്നു സുഹാസിനിയുടേത്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍നിന്നു സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെനിന്നു അഭിനയത്തിലേക്കും.

Advertisment

publive-image

മണിരത്‌നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വച്ച സുഹാസിനിയുടെ ആദ്യ സംവിധാനസംരംഭമാണ് 'പെണ്‍' എന്ന തമിഴ് ടെലിസീരീസ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍, സാറ്റലൈറ്റ് ടെലിവിഷന്‍ പ്രചാരത്തില്‍ വന്ന കാലത്ത്, സണ്‍ ടിവിയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. ഏഴോളം കഥകള്‍ അടങ്ങുന്ന ഈ സീരീസ്, അതു വരെ ടെലിവിഷന്‍ കണ്ട സ്ത്രീ ജീവിതങ്ങളെ പുതിയൊരു കാലത്തില്‍, പുതിയ രീതിയില്‍, അടയാളപ്പെടുത്തപ്പെടുത്തി.

'ഹേമാവുക്ക് കല്യാണം,' അപ്പാ അപ്പടി താന്‍,' അപ്പാ ഇരുക്കേന്‍,' 'മിസ്സിസ് രംഗനാഥ്,' 'കുട്ടി ആനന്ദ്,' 'ലവ് സ്റ്റോറി,' 'രാജി മാതിരി പൊണ്ണ്,' 'വാര്‍ത്തൈ തവറി വിട്ടായ്' എന്ന് പേരുകളുള്ള, എട്ടു ഭാഗങ്ങളുള്ള ടെലിസീരീസാണ് 'പെണ്‍'. യാഥാസ്ഥിതികതയില്‍ നിന്നും പുറത്തേക്കു കാലെടുത്തു വയ്ക്കാന്‍ ശ്രമിക്കുന്ന, അതില്‍ വിജയിക്കുകയും ചിലപ്പോള്‍ പരാജയപ്പെടുകയും ചെയ്യുന്ന നായികമാര്‍. അവരെ, അവരുടെ കുടുംബങ്ങളെ, ബന്ധങ്ങളെ, ആഗ്രഹങ്ങളെ, പ്രണയത്തെ ഒക്കെ ചുറ്റിപറ്റിയാണ് ഓരോ കഥയും സഞ്ചരിക്കുന്നത്. അമ്മ-മകള്‍, അച്ഛന്‍-മകള്‍ ബന്ധങ്ങളിലെ സങ്കീര്‍ണ്ണതകള്‍ ആവിഷ്‌കരിക്കുന്നതാണ് ആദ്യത്തെ രണ്ടു കഥാചിത്രങ്ങളായ 'ഹേമാവുക്ക് കല്യാണം,' അപ്പാ അപ്പടി താന്‍,' എന്നിവ.

'പെണ്‍' എന്ന സീരീസ് പുറത്തു വരുന്നത് 1991ലാണ്. ഇന്ന് 'ക്‌ളീഷേ' ആണെന്നു തോന്നിപ്പിക്കാവുന്ന കഥകളാണ് പലതും എങ്കിലും, ആ കാലത്തെ ഡിജിറ്റല്‍ വീഡിയോ രംഗത്തെ പുതിയൊരു വഴിത്തിരിവ് തന്നെയായിരുന്നു ഈ കഥാചിത്രങ്ങള്‍. അക്കാലം സിനിമാ രംഗം അടക്കി വാണിരുന്ന പലരും ഈ സീരീസില്‍ അഭിനയിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അഭിനേതാക്കളുടെ മികവ് തന്നെയാണ് 'പെണ്ണി'നെ, അതിന്റെ കഥകള്‍ക്കപ്പുറത്ത്, കാലാതീതമായി നിര്‍ത്തുന്നത്.

കുടുംബം, സമൂഹം - അതിനെ സ്ത്രീയുമായി ബന്ധിപ്പിക്കുന്ന അല്ലെങ്കില്‍ തളച്ചിടുന്ന അനേകം ഘടകങ്ങളുടെ കുരുക്ക്- അവയെ പതുക്കെ അഴിക്കാന്‍ ശ്രമിക്കുന്ന നായികമാരെയാണ് ഈ കഥാചിത്രങ്ങള്‍ രേഖപ്പെടുത്തുന്നത്. കുടുംബത്തിനും സമൂഹത്തിനും അപ്പുറം പോകാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീബോധം ഇതിലെ ഓരോ കഥാപാത്രങ്ങളിലും ബോധപൂര്‍വമോ അബോധ പൂര്‍വമോ ചേര്‍ന്നിരിക്കുന്നുണ്ട്.

പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന ഡയലോഗുകള്‍ അവരുടെ മൗലികതയെ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. തൊണ്ണൂറുകളില്‍ നിലനിന്നിരുന്ന, ചിലപ്പോള്‍ ഇക്കാലത്തും നിലനില്‍ക്കുന്ന യാഥാസ്ഥിതിക നിലപാടുകളോടുള്ള, ഒരു ഒറ്റയാള്‍ പ്രതിക്ഷേധമായും സുഹാസിനിയുടെ 'പെണ്ണി'നെ വായിച്ചെടുക്കാം. സ്മാള്‍ സ്‌ക്രീനിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട 'പെണ്‍' സീരീസിന്റെ സംഗീതം. ഇളയരാജ, കലാസംവിധാനം തൊട്ടാധരണി, ക്യാമറ. ജി വി കൃഷ്ണന്‍, എഡിറ്റിംഗ്. ലെനിന്‍, ഗോപാല്‍, കഥ-തിരക്കഥ. സുഹാസിനി.

penn series suhasini tamil tv
Advertisment