/sathyam/media/post_attachments/vJJCo2YZuXvyb61y0b54.jpg)
നെയ്യാറ്റിന്‍കര: കടബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ രണ്ട് പേർ കുളത്തിൽ ചാടി. നെയ്യാറ്റിൻകര സ്വദേശി സരസ്വതി, കാഴ്ച ശക്തിയില്ലാത്ത ഭർതൃസഹോദരൻ നാഗേന്ദ്രൻ എന്നിവരാണ് കുളത്തിൽ ചാടിയത്. സരസ്വതിയുടെ മൃതദേഹം കണ്ടെത്തി. നാഗേന്ദ്രനായി തെരച്ചിൽ തുടരുകയാണ്.
പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നതായി സരസ്വതിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. താൻ മരിച്ചാൽ കാഴ്ച ശക്തിയില്ലാത്ത നാഗേന്ദ്രനെ പരിചരിക്കാൻ ആരുമുണ്ടാകില്ല എന്നതുകൊണ്ടാണ് നാഗേന്ദ്രനും ജീവനൊടുക്കുക്കാൻ തീരുമാനിച്ചതെന്ന് സരസ്വതിയുടെ ആത്മഹത്യ കുറിപ്പിലുണ്ട്. സരസ്വതിയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു.