ദീപാവലിക്ക് വീട്ടില്‍ വരാമെന്ന വാഗ്ദാനം പാലിച്ചില്ല, ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ പൊലീസുകാരന്‍ ജീവനൊടുക്കി

New Update

ചെന്നൈ: ദീപാവലിക്ക് വീട്ടില്‍ വരാമെന്ന ഉറപ്പ് പാലിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ പൊലീസുകാരന്‍ ജീവനൊടുക്കി. തമിഴ്‌നാട് പൊലീസിലെ 28 വയസുകാരനായ ഗണേഷിനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്‌പെഷ്യല്‍ പൊലീസ് 13-ാം ബറ്റാലിയനിലാണ് യുവാവ് ജോലി ചെയ്യുന്നത്.

Advertisment

publive-image

തമിഴ്‌നാട് അംബത്തൂരിലാണ് സംഭവം. ദീപാവലി ദിവസമായ നവംബര്‍ 14ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്താം എന്ന് ഭാര്യ തമിഴരസിക്ക് ഗണേഷ് വാക്കു കൊടുത്തിരുന്നു. എന്നാല്‍ ഗണേഷിന് വാക്കുപാലിക്കാന്‍ സാധിച്ചില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്ന് തമിഴരസി അവരുടെ വീട്ടിലേക്ക് പോയി.

വെള്ളിയാഴ്ച തമിഴരസിയെ കൂട്ടിക്കൊണ്ടുപോകാന്‍ അവരുടെ വീട്ടില്‍ ഗണേഷ് പോയി. എന്നാല്‍ തിരിച്ചുവരാന്‍ ഭാര്യ തയ്യാറായില്ല. ഇതിന്റെ മനോവിഷമത്തില്‍ ഗണേഷ് പിറ്റേന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അബോധാവസ്ഥയില്‍ കണ്ട ഗണേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

suicide report
Advertisment