കാമുകിയെ വീട്ടുകാര്‍ കൊല്ലുമോയെന്ന് ഭയം; യുവതിയുടെ വീടിന് മുന്നില്‍ തീകൊളുത്തി 25കാരന്‍ ആത്മഹത്യ ചെയ്തു

New Update

ചെന്നൈ: വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കാമുകന്‍ യുവതിയുടെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്തു. 25കാരനായ വിജയ് ആണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് സംഭവം.

Advertisment

publive-image

വിജയും അപര്‍ണ ശ്രീയും ശിവഗംഗയിലെ സ്വകാര്യകോളജിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായിരുന്നു. കോഴ്‌സ് അവസാനിക്കുന്നതിനിടെ ഇരുവരും പ്രണയത്തിലായിരുന്നു. തൊഴിലവസരങ്ങള്‍ തേടി വിജയ് ചെന്നൈയിലേക്ക് മാറിയിരുന്നു.

ഇതിനിടെ വിജയുമായുള്ള പ്രണയം അപര്‍ണയുടെ വീട്ടുകാര്‍ അറിയുകയും ബന്ധം അവസാനിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ അപര്‍ണയുടെ മൊബൈല്‍ വീട്ടുകാര്‍ പിടിച്ചെടുത്തതായി സുഹൃത്തുക്കള്‍ വഴി വിജയ് മനസിലാക്കി. തുടര്‍ന്ന് വിജയ് ബന്ധുക്കളെയും കൂട്ടി അപര്‍ണയുടെ വീട്ടില്‍ വിവാഹാലോചനയുമായി എത്തി.

എന്നാല്‍ ഇത് അപര്‍ണയുടെ വീട്ടുകാര്‍ നിരസിച്ചു. വിജയിനെതിരെ കാരക്കുടി വനിതാ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് വീണ്ടും വിജയ് അപര്‍ണയുടെ വീട്ടിലെത്തി. പക്ഷെ അവളെ കാണാന്‍ പോലും അനുവദിച്ചില്ല.

അപര്‍ണ മരിച്ചാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് വീട്ടുകാര്‍ വിജയ്‌നെ അറിയിച്ചു. എന്നാല്‍ അപര്‍ണ ജീവിച്ചിരിക്കണമെന്ന ആഗ്രഹത്താല്‍ വിജയ് യുവതിയുടെ വീടിന് മുന്നില്‍വച്ച് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

അയല്‍വാസികള്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ വിജയ് മരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

suicide report
Advertisment