കേരളം

പാലക്കാട് വീണ്ടും കർഷകൻ ആത്മഹത്യ ചെയ്തു; വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണിയെന്ന് കുടുംബം

ന്യൂസ് ബ്യൂറോ, പാലക്കാട്
Monday, July 26, 2021

പാലക്കാട് : പാലക്കാട് വീണ്ടും കർഷക ആത്മഹത്യ. നെന്മാറ തോട്ടുമുളമ്പ് സ്വദേശി കണ്ണൻകുട്ടി (56) ആണ് മരിച്ചത്. വട്ടിപ്പളിശ സംഘത്തിന്റെ ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പറഞ്ഞു.

വീടിൻറെ ഉമ്മറത്ത് ഇന്ന് പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കണ്ണൻകുട്ടിക്ക് അഞ്ച് ലക്ഷത്തിലേറെ കടമുണ്ടായിരുന്നു. സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്. ഇരുകൂട്ടരും വീട്ടിൽ വന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് സഹോദരി ഭർത്താവ് പറഞ്ഞു.

പാലക്കാട് ബ്ലേഡുകാരുടെ ഭീഷണിയെത്തുടർന്ന് രണ്ടാമത്തെ കർഷകനാണ് ജീവനൊടുക്കുന്നത്. മൂന്ന് ദിവസം മുമ്പ് വള‌ളിക്കോട് പറളോടി സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്‌തിരുന്നു.

×