സതീശന്‍ തിരഞ്ഞെടുപ്പ് സമയത്ത് തന്നെക്കണ്ട് പിന്തുണ അഭ്യര്‍ഥിച്ച ആള്‍: ജി. സുകുമാരന്‍ നായര്‍

New Update

publive-image

Advertisment

ഒരു സമുദായ സംഘടനയുടെയും പിന്തുണയില്‍ അല്ല വിജയിച്ചതെന്ന വി.ഡി സതീശന്റെ വാദം പച്ചക്കള്ളമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തിരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുന്ന അഭ്യര്‍ഥിച്ച ആളാണ് സതീശനെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് സതീശനാണ്. പ്രസ്താവന സതീശന്‍ തിരുത്തണമെന്നും അല്ലെങ്കില്‍ അത് സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കി.

Advertisment