/sathyam/media/post_attachments/GoWi4VKo9tBHIALVG2pA.jpg)
മലപ്പുറം: കൊണ്ടോട്ടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുലൈമാന്‍ ഹാജിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ചര്‍ച്ചയാകുന്നു. പ്രാദേശിക ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ വിജയികളെ ഖത്തറില്‍ കൊണ്ടുപോയി ലോകകപ്പ് ഫുട്‌ബോള്‍ കാണിക്കുമെന്ന വാഗ്ദാനമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
മണ്ഡലത്തിലെ എല്ലാ ക്ലബ്ബുകളേയും ഉള്‍പ്പെടുത്തി എംഎല്‍എ ട്രോഫി എന്ന പേരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തും. വിജയിക്കുന്ന ടീമിന് ഖത്തറില്‍ നടക്കുന്ന ലോകക്കപ്പ് അവിടെ പോയി നേരില്‍ കാണാന്‍ അവസരം നല്‍കുമെന്നാണ് സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം