അതിശയതാരം ! ക്രിസ്ത്യാനോ റൊണാൾഡോ – ഇനിയും വെളിപ്പെടാത്ത കാൽപ്പന്തുകളിയിലെ രഹസ്യങ്ങളുടെ സുൽത്താൻ

പ്രകാശ് നായര്‍ മേലില
Tuesday, January 7, 2020

ഇന്നലെ മറ്റൊരു ഹാട്രിക്ക് കൂടി സ്വന്തം റിക്കാർഡിൽ അദ്ദേഹം എഴുതിച്ചേർത്തു. ഇതുവരെ ആകെ മൊത്തം 44 ഹാട്രിക്കുകൾ. Serie A യിൽ ഇതാദ്യത്തെ ഹാട്രിക്കാണ്.

യുവന്റസിന്റെ സ്റ്റാർ ഫുട്ബാളർ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മികച്ച പ്രകടത്താൽ ഇന്നലെ ഇറ്റലിയിലെ ട്യൂറിനിൽ Juventus ഫുട്ബാൾ ടീം Cagliari യെ 4 – 0 നു മുട്ടുകുത്തിച്ചു. മാച്ചിന്റെ 49 ,67,82 മത് മിനിറ്റുകളിലാണ് ക്രിസ്ത്യാനോ ഗോളുകൾ നേടിയത്.

ബാഴ്‌സലോണയുടെ ലയണൽ മെസ്സി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹാട്രിക്ക് ബഹുമതി റൊണാൾ ഡോയുടെ പേരിലാണ്. മെസ്സി ഇതുവരെ 47 ഹാട്രിക്കുകൾ നേടിയിട്ടുണ്ട്.

എന്നാൽ മെസ്സിയെക്കാൾ ചിലകാര്യങ്ങളിൽ റൊണാൾഡോ മുമ്പനാണ്. ഒരു മാച്ചിൽ 4 ഗോളുകൾ നേടിയ റിക്കാർഡ് 7 തവണയും 5 ഗോളുകൾ നേടിയ റിക്കാർഡ് 3 തവണയും റൊണാൾഡോ നേടിയപ്പോൾ മെസ്സി യഥാക്രമം 5 ഉം ഒന്നും എന്ന നിലയിൽ പിന്നിലാണ്.

എന്നാൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബാളർ എന്ന ബഹുമതി മെസ്സി 6 തവണ നേടിയപ്പോൾ റൊണാൾഡോ 5 തവണ നേടി തൊട്ടു പിറകെയുണ്ട്.

×