Advertisment

‘സ്വര്‍ണക്കടത്തിൽ കേരള പൊലീസ് അന്വേഷണത്തിൽ സഹായിച്ചില്ല; ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലുണ്ടായി; വെളിപ്പെടുത്തി കസ്റ്റംസ് കമ്മീഷണര്‍

New Update

തിരുവനന്തപുരം : തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍. ഒരു രാഷ്ട്രീയ പാർട്ടി കേസിൽ ഇടപെടാൻ ശ്രമിച്ചെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു.

Advertisment

publive-image

രാഷ്ട്രീയ പാർട്ടികൾ അന്വേഷണത്തിൽ ഇടപെടുന്നത് കേരളത്തിൽ ആദ്യമല്ലെന്നും സുമിത് കുമാര്‍ പറഞ്ഞു. കേരള പൊലീസ് അന്വേഷണത്തിൽ സഹായിച്ചില്ലെന്നും സുമിത് കുമാർ പറഞ്ഞു. സ്ഥലംമാറിപ്പോകുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കസ്റ്റംസിനെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം അസംബന്ധമാണ്. അത്തരം ശ്രമങ്ങളുണ്ടാകാമെങ്കിലും കസ്റ്റംസ് വഴങ്ങാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ പല തരത്തിലും നടപടിയെടുക്കാൻ നോക്കി.

രാഷ്ട്രീയ ഇടപെടലുകൾ മുമ്പും ഉണ്ടായിട്ടുണ്ട്. മുഖം നോക്കാതെ നടപടിയെടുത്തിട്ടുണ്ട്. കോടതിയുടെ പിന്തുണയുണ്ടായി. പല പ്രധാന കേസുകളുടെയും ഭാഗമാകാൻ കഴിഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ നല്ല ടീമായിരുന്നുവെന്നും സുമിത് കുമാര്‍ പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസിലെ എല്ലാ നടപടികളും പൂർത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു. നയതന്ത്ര ചാനൽ ദുരുപയോഗം ചെയ്യുന്നത് മനസ്സിലാക്കാൻ കഴിഞ്ഞു. നയതന്ത്ര ബാഗേജ് വിട്ടുനൽകാൻ ആരും സമ്മർദം ചെലുത്തിയിട്ടില്ല. മറ്റ് ഉദ്യോഗസ്ഥരെ സമ്മർദം ചെലുത്തി കാണും. അന്വേഷണം സുതാര്യമായാണ് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് തന്റെ മേൽ അധികാരമില്ല. ആർക്കെങ്കിലും തന്നെ സ്വാധീനം ചെലുത്താനോ സമ്മർദം ചെലുത്താനുോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

sumith kumar sumith kumar speaks
Advertisment